HOME
DETAILS
MAL
കൊവിഡ് ചികിത്സ: സര്‍ക്കാരും സ്വകാര്യ ആശുപത്രികളും തമ്മില്‍ ധാരണയായി
backup
July 08 2020 | 03:07 AM
പരമാവധി ചെലവ് ഒരു ലക്ഷം രൂപ വരെ
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് ചികിത്സയില്‍ സര്‍ക്കാര്‍ ആശുപത്രകിള്‍ക്കൊപ്പം സ്വകര്യ ആശുപത്രികളും കൈകോര്‍ക്കുന്നു. സ്വകര്യ ആശുപത്രികളുടെ ഫീസ് സംബന്ധിച്ച് ധാരണയായി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിലുള്ള സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന വാടക നിരക്കാണ് തീരുമാനിച്ചത്. ജനറല്‍ വാര്‍ഡിന് 2,300 രൂപ, ഓക്‌സിജന്‍ നല്‍കുന്ന സംവിധാനമുളള ഹൈ ഡിപ്പന്റന്‍സി യൂനിറ്റിന് 3,300 രൂപ, ഐ.സി.യു 6,500 രൂപ, വെന്റിലേറ്റര്‍ സൗകര്യം കൂടിയുളള ഐ.സി.യുവിന് 11,500 രൂപ എന്നിങ്ങനെയായിരിക്കും നിരക്കുകള്‍. പി.പി.ഇ കിറ്റ് യൂനിറ്റ് ഒന്നിന് 1,000 രൂപയും ഈടാക്കാം. പരമാവധി ചെലവ് ഒരു ലക്ഷം രൂപ വരെയാകണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സംസ്ഥാന ഹെല്‍ത്ത് ഏജന്‍സിയായിരിക്കും തുക സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കുക.
സ്വകാര്യ ആശുപത്രികളിലേക്ക് സര്‍ക്കാര്‍ റഫര്‍ ചെയ്യുന്ന രോഗികള്‍ക്കു മാത്രമായിരിക്കും ഈ നിരക്ക് ബാധകമാകുക.
നേരത്തെ ജനറല്‍ വാര്‍ഡിന് 7,50 രൂപയും വെന്റിലേറ്റര്‍ സംവിധാനത്തോടെയുള്ള ഐ.സി.യു ബെഡിന് 2,000 രൂപയുമായിരുന്നു നിശ്ചയിച്ചിരുന്നത്.
ഈ നിരക്കില്‍ ചികിത്സ നല്‍കാനാവില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ നിലപാടെടുത്തതോടെയാണ് തുക വര്‍ധിപ്പിച്ചത്.
നിലവില്‍ സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലാണ് കൊവിഡ് ചികിത്സ. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോള്‍ സ്വകാര്യ ആശുപത്രികളിലേക്കു കൂടി മാറ്റേണ്ടിവരും. അതേസമയം, സ്വന്തം നിലയില്‍ സ്വകാര്യ ചികിത്സ തേടുന്നവരെക്കുറിച്ച് ഉത്തരവില്‍ പരാമര്‍ശമില്ല. സ്വകാര്യ ആശുപത്രികള്‍ക്ക് ഇഷ്ടമുള്ള നിരക്ക് ഈടാക്കാനാകും.
70 ശതമാനത്തോളം ജനങ്ങളും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനത്ത് സാധാരണക്കാരെ ഇത് ബുദ്ധിമുട്ടിലാക്കും. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമെ 1,311 സ്വകാര്യ ആശുപത്രികളെ കൂടിയാണ് സര്‍ക്കാര്‍ കൊവിഡ് ചികിത്സയ്ക്കായി കണ്ടുവച്ചിരിക്കുന്നത്. 6,664 ഐ.സി.യു കിടക്കകളും 1,470 വെന്റിലേറ്ററുകളും ഇങ്ങനെ ലഭ്യമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."