കാസര്‍കോട് നഗരസഭാ യോഗം; മുഴുവന്‍ വാര്‍ഡുകളിലും കൊതുകു നിവാരണത്തിന് പദ്ധതി
കാസര്‍കോട്: നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളിലും കൊതുകു നിവാരണത്തിന് പദ്ധതി നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ യോഗം തീരുമാനിച്ചു. കൊതുകു നിവാരണത്തിന്റെ ഭാഗമായി ഏതാനും വാര്‍ഡുകളില്‍ ഇപ്പോള്‍ മരുന്നുതളിക്കുന്നുണ്ട്. മരുന്നുതളി എല്ലാ വാര്‍ഡുകളിലും നടത്തണമെന്ന കൗണ്‍സലര്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് മുഴുവന്‍ വാര്‍ഡുകളിലും മരുന്നുതളി നടത്താന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.
കൊതുകുകളെ തുരത്താന്‍ മരുന്നുതളി തുടരണമോയെന്നും നേരത്തെ മരുന്നടിച്ച വകയില്‍ നല്‍കാനുള്ള 29,36,000 രൂപയ്ക്ക് സാധൂകരണം നല്‍കണമെന്നുമെന്നുമുള്ള അജന്‍ഡ കൗണ്‍സില്‍ യോഗത്തിലെത്തിയപ്പോഴാണ് മുഴുവന്‍ വാര്‍ഡുകളിലും മരുന്നുതളി നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു.
നിലവില്‍ മരുന്ന് തളിച്ചു കഴിഞ്ഞാല്‍ ഓരോ വീട്ടുകാരാണ് മരുന്ന് തളിച്ചതായി സാക്ഷ്യപത്രത്തില്‍ ഒപ്പിട്ട് നല്‍കുന്നത്.
ഇനി അതു വേണ്ടെന്നും വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടുനല്‍കിയാല്‍ മതിയെന്നും യോഗം തീരുമാനിച്ചു. പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം അവസാനിക്കുന്ന മുറയ്ക്ക് കാസര്‍കോട് നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളിലും കൊതുകുകള്‍ക്കെതിരേ മരുന്നുതളി നടത്തുമെന്ന് ചെയര്‍പെഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം യോഗത്തെ അറിയിച്ചു.
മഹാത്മജിയുടെ 150-ാം ജന്മജയന്തി ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് നഗരസഭാ പരിധിയ്ക്കകത്ത് രണ്ടുവര്‍ഷക്കാലം അനുസ്മരണാത്മകവും സൃഷ്ടിപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."