HOME
DETAILS
MAL
കേരളത്തിനു പുറത്തുനിന്ന് വന്ന 2,384 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധ
backup
July 08 2020 | 03:07 AM
തിരുവനന്തപുരം: കേരളത്തിനു പുറത്തു നിന്ന് വന്ന 2,384 പേര് ഇതുവരെ കൊവിഡ് പൊസിറ്റീവായതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ 1,489 പേര് വിദേശത്തു നിന്നും 895 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. മലപ്പുറത്താണ് കൂടുതല്‍ പേര്. 289. പാലക്കാട്ട് 285ഉം കണ്ണൂരില്‍ 261ഉം പേര് പൊസിറ്റീവായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. 407 പേര്. തമിഴ്നാട്ടില്‍ നിന്ന് വന്ന 181 പേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ 136 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിനു പുറത്തു നിന്ന് ഇതുവരെ 4,99,529 പേരാണ് വന്നത്. ഇതില്‍ 3,14,094 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 1,85,435 പേര് വിദേശത്തു നിന്നുമാണ്. 3,40,996 പുരുഷന്മാരും 1,58,417 വനിതകളുമാണ് വന്നത്.
ആഭ്യന്തര യാത്രക്കാരില്‍ 64.35 ശതമാനം പേര് റെഡ്സോണ്‍ ജില്ലകളില്‍ നിന്നാണെത്തിയത്. ഇതില്‍ ഭൂരിഭാഗവും റോഡ് മാര്‍ഗമാണ് വന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ പേര് എത്തിയത്. 51,707 പേര് (16.46 ശതമാനം). കണ്ണൂരില്‍ 49,653 പേരും എറണാകുളത്ത് 47,990 പേരും എത്തി. ഏറ്റവും കുറവ് ആളുകളെത്തിയത് വയനാട്ടിലാണ്. 12,652 പേര്.
തമിഴ്നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ പേര് വന്നത്. 97,570 പേര്. കര്‍ണാടകയില്‍ നിന്ന് 88,031 പേരും മഹാരാഷ്ട്രയില്‍ നിന്ന് 47,970 പേരും വന്നു. അന്താരാഷ്ട്ര യാത്രക്കാരില്‍ യു.എ.ഇയില്‍ നിന്നാണ് കൂടുതല്‍ പേര് വന്നത്. 89,749 പേര്. സഊദി അറേബ്യയില്‍ നിന്ന് 25,132 പേരും ഖത്തറില്‍ നിന്ന് 20,285 പേരും വന്നു. കേരളത്തിനു പുറത്തു നിന്ന് വന്നവരില്‍ 2,553 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."