രൂക്ഷമായ വരള്‍ച്ചയ്ക്ക് കാരണം കൃഷിയിടങ്ങള്‍ ഇല്ലാതായത്: പി.കെ ബിജു എം.പി
വടക്കാഞ്ചേരി: കേരളം ഇന്ന് നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ചയ്ക്ക് പ്രധാന കാരണം കൃഷിയിടങ്ങള്‍ ഇല്ലാതായതാണെന്ന് പി.കെ ബിജു എം.പി പറഞ്ഞു. നാടാകെ കോണ്‍ക്രീറ്റ് കാടുകളായതോടെ ഒരു തുള്ളി വെള്ളം പോലും ഭൂമിക്കടിയിലേക്ക് ഇറങ്ങാതായി. ഇത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിയ്ക്കുന്നത്.
കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കാര്‍ഷിക സംസ്കൃതി തിരിച്ച് പിടിക്കാന്‍ വലിയ പോരാട്ടം അനിവാര്യമാണെന്നും എം.പി കൂട്ടി ചേര്‍ത്തു. വടക്കാഞ്ചേരി നഗരസഭയിലെ പാര്‍ളിക്കാട് - തെന്നംപറമ്പ് അങ്കണവാടി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പി.കെ ബിജു.
നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ് കുമാര്‍, കൗണ്‍സിലര്‍ പി.എന്‍ ജയന്തന്, നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 3.50 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."