മഹല്ല് ശാക്തീകരണത്തിന് പ്രവര്‍ത്തനം സജീവമാക്കും: എസ്.എം.എഫ്
കാസര്‍കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി മഹല്ല് ശാക്തീകരണത്തിനും പുരോഗതിയ്ക്കും വേണ്ടി ആവിഷ്‌കരിച്ച കര്‍മപദ്ധതികള്‍ മഹല്ലുകളില്‍ നടപ്പാക്കുന്നതിന് മണ്ഡലം തലത്തില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേരയുടെ അധ്യക്ഷതയില്‍ തളങ്കര മാലിക് ദിനാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എസ്.എം.എഫ് ജില്ലാ പ്രവര്‍ത്തകസമിതി തീരുമാനിച്ചു. ജില്ലാ ഓഡിറ്റര്‍മാരായി എ.പി.പികുഞ്ഞഹമ്മദ് ഹാജി തൃക്കരിപ്പൂരിനേയും അലി മാസ്റ്റര്‍ കുമ്പളയെയും തിരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിമാരായ താജുദ്ദീന്‍ ചെമ്പരിക്ക ജില്ല പ്രവര്‍ത്തന റിപോര്‍ട്ടും എം.എ റഹ്മാന്‍ മുട്ടുന്തല വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യു.എം അബ്ദുറഹ് മാന്‍ മുസ്‌ലിയാര്‍ക്ക് ഉപഹാരം നല്‍കി.
മണ്ഡലം പ്രവര്‍ത്തന റിപ്പോര്‍ട്ട് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സി.ടി അബ്ദുല്‍ ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍, എം.എ റഹ്മാന്‍ മുട്ടുന്തല, താജുദ്ദീന്‍ ചെമ്പരിക്ക, മുഹമ്മദ് എം.എ.എച്ച്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മഞ്ചേശ്വരം എന്നീ ക്രമത്തില്‍ അവതരിപ്പിച്ചു. ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, മാലിക് ദീനാര്‍ ഖത്തീബ് മജീദ് ബാഖവി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, ബി.എസ് ഇബ്രാഹിം, ഇ.എം കുട്ടി ഹാജി, കെ.ബി കുട്ടി ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി കല്ലട്ര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."