'മുനമ്പം ഫെറി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കും'
കൊടുങ്ങല്ലൂര്‍: കഴിഞ്ഞ ഇരുപത്തിയഞ്ച് ദിവസങ്ങളായി മുടങ്ങി കിടക്കുന്ന അഴീക്കോട് -മുനമ്പം ഫെറി പുനരാംഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷേഭം ആരംഭിക്കുവാന്‍ അഴീക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ഇക്കാര്യത്തില്‍ തീരദേശവാസികളോട് തികഞ്ഞ അവഗണനയാണ് തുടരുന്നത്. കേട് വന്ന നിലയില്‍ അഴിക്കോട് കെട്ടിയിട്ടിരിക്കുന്ന ജങ്കാര്‍ ഇത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ക്കായി കൊണ്ടു പോയിട്ടില്ല.
ആയിരക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികള്‍ അടക്കമുളള തീരദേശവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിന് ഒരു ബദല്‍ സംവിധാനം പോലും ഏര്‍പ്പെടുത്താത്ത സാഹിചര്യത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് അടക്കമുളള സമരപരിപാടികള്‍ ആരംഭിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ പി.എ.അബ്ദുല്ല അധ്യക്ഷനായി. പി.എ കരുണാകരന്,പി.കെ മുഹമ്മദ്, പി.കെ ചന്ദ്രബാബു,കെ.കെ സദാനന്ദന്,സി.എ റക്ഷീദ്, പി.എസ് മണിലാല്‍.ഐഷ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."