HOME
DETAILS

പദ്ധതി നിര്‍വഹണത്തില്‍ ജില്ല മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍

  
backup
July 10 2018 | 07:07 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b9%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c



കൊച്ചി: പദ്ധതി നിര്‍വഹണത്തില്‍ ജില്ല മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. 13ാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി നടപ്പു സാമ്പത്തിക വര്‍ഷം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആദ്യ മൂന്നുമാസത്തിനകം കൈവരിച്ച പദ്ധതിപുരോഗതി അവലോകനയോഗം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ മൂന്നു മാസം പിന്നിട്ടപ്പോള്‍ പാറക്കടവ് ബ്ലോക്കു പഞ്ചായത്തും നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റിയും വടക്കേക്കര ഗ്രാമ പഞ്ചായത്തും പദ്ധതി നിര്‍വഹണത്തില്‍ മുമ്പിലെത്തി. ജില്ലാ പഞ്ചായത്ത് 6.77 ശതമാനവും കോര്‍പറേഷന്‍ 11.99 ശതമാനവും പുരോഗതി കൈവരിച്ചു. പദ്ധതി നിര്‍വഹണത്തിലെ പിഴവുകള്‍, പരിഹാര മാര്‍ഗങ്ങള്‍, നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. മികച്ച പദ്ധതി പുരോഗതി കൈവരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡു നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. ജനകീയരായ ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കും.
ഗ്രാമസഭ കൂടി തയാറാക്കുന്ന ഗുണഭോക്തൃ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉടനടി ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കിയില്ലെങ്കില്‍ അത് അവസരനിഷേധത്തിനു കാരണമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ല കൈവരിച്ച നേട്ടങ്ങളും യോഗം വിലയിരുത്തി. 90.05 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി എറണാകുളം ജില്ല പദ്ധതി നടത്തിപ്പില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. ആലുവ, നോര്‍ത്ത് പറവൂര്‍, കോതമംഗലം മുന്‍സിപ്പാലിറ്റികളും പാറക്കടവ്, വാഴക്കുളം, പറവൂര്‍, വൈപ്പിന്‍, അങ്കമാലി, പാമ്പാക്കുട, കൂവപ്പടി, പള്ളുരുത്തി ബ്ലോക്കു പഞ്ചായത്തുകളും അശമന്നൂര്‍, പാറക്കടവ്, ശ്രീമൂലനഗരം, ഉദയംപേരൂര്‍, കാലടി, കാഞ്ഞൂര്‍, വാഴക്കുളം, നെടുമ്പാശ്ശേരി, കോട്ടുവള്ളി, അലങ്ങാട്, വടക്കേക്കര, തുറവൂര്‍, ചിറ്റാട്ടുകര, ചോറ്റാനിക്കര, കൊടുങ്ങല്ലൂര്‍, ചെങ്ങമനാട്, വരാപ്പുഴ, ചൂര്‍ണ്ണിക്കര, എലഞ്ഞി, രായമംഗലം, കോട്ടപ്പടി, തിരുമാറാടി, മഞ്ഞല്ലൂര്‍, മുളന്തുരുത്തി, കവളങ്ങാട് ഗ്രാമ പഞ്ചായത്തുകളും 100 ശതമാനം പദ്ധതി പുരോഗതി കൈവരിച്ചു. ഈ സ്ഥാപനങ്ങളുടെ അധ്യക്ഷനും സെക്രട്ടറിയും മന്ത്രിയില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. 90 ശതമാനത്തിലധികം പദ്ധതി പുരോഗതി നേടിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി ടി.കെ ജോസ്, നഗരകാര്യവകുപ്പ് ഡയറക്ടര്‍ ആര്‍.ഗിരിജ, ജില്ലാ പ്ലാനിങ് ഓഫിസര്‍ സാലി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ പി.ഡി ഷീലാദേവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് തുളസി, ജില്ലയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago