റോഡുകള്‍ തകര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഉത്തരവ്
പെരുമ്പാവൂര്‍: പൊതുമരാമത്ത് പെരുമ്പാവൂര്‍ ഡിവിഷന്റെ കീഴിലുള്ള നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡുകള്‍ തകര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പി.ഡബ്ല്യു.ഡി ജില്ലാ വിജിലന്‍സ് സെല്ലിനെ ഏല്‍പ്പിച്ചതായി വകുപ്പ് മന്ത്രിയുടെ ഓഫിസില്‍ നിന്നും രേഖാമൂലം അറിയിച്ചു.
എ.എം റോഡില്‍ കട്ടകള്‍ വിരിച്ച് ഉയര്‍ത്തിയ സാന്‍ജോ, സീമാസ്, മില്ലുംപടി ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. യാത്രി നിവാസ്, ലൈബ്രറി ജങ്ഷന്, ഓള്‍ഡ് വല്ലം റോഡ് ഉള്‍പ്പെടുന്ന റോഡുകളെല്ലാം സഞ്ചാരഗോഗ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ടെമ്പിള്‍ റോഡില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തങ്ങളില്‍ മെറ്റല്പോടി നിരത്തിയതു മൂലം പൊടിശല്യവും വര്‍ധിച്ചു.
ഈ സാഹചര്യത്തില്‍ റോഡുകളിലെ മുഴുവന്‍ കാനകളും വികസിപ്പിച്ച് വെള്ളം ഒഴുക്കി വിട്ടില്ലെങ്കില്‍ റോഡുകളുടെ അവസ്ഥ വീണ്ടും നാശത്തിലാകും. ടി.ബി റോഡ്, ഔഷധി ജങ്ഷന് ഉള്‍പ്പെടുന്ന റോഡുകളും ഇതേ അവസ്ഥയിലാണെന്നും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."