രാജ്‌മോഹന്‍ ഉണ്ണിത്താന് കല്യാശ്ശേരി മണ്ഡലത്തില്‍ ആവേശകരമായ വരവേല്‍പ്
കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ കല്യാശ്ശേരി അസംബ്ലി മണ്ഡലത്തില്‍ പര്യടനം നടത്തി.
എടക്കോം കണാരം വയലില്‍ എം.വി കുഞ്ഞികൃഷ്ണന്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയാണ് പര്യടനം തുടങ്ങിയത്. രാവിലെ 8.30 ന് ആലക്കാട് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ പര്യടന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബൈക്ക് റാലിയുടെ അകമ്പടിയോടെയുള്ള ഉജ്വല സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് ചന്തപ്പുര, പിലാത്തറ, ആണ്ടം കൊവ്വല്‍, നെരുവമ്പ്രം, പാറമ്മല്‍, അരിയില്‍, മുതുകുട, മാങ്ങാട്ട്, കതിരുവെക്കുതറ, താവം, വെങ്ങര, മുട്ടം, പുതിയങ്ങാടി, ജസീന്ത എന്നിവിടങ്ങളില്‍ പര്യടനം നടത്തി മാട്ടൂല്‍ സൗത്തില്‍ പര്യടനം സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."