എസ്.എം.എഫ് സ്വദേശി ദര്‍സുകള്‍ 25ന്
മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ നടന്നുവരുന്ന സ്വദേശി ദര്‍സിന്റെ പുതിയ അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ഈ മാസം 25ന് ആരംഭിക്കും. മദ്‌റസാപഠനം പൂര്‍ത്തിയാക്കിയ 15 വയസ് കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കുവേണ്ടി പ്രത്യേക പാഠ്യപദ്ധതിയനുസരിച്ചുള്ള സ്വദേശി ദര്‍സുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്നത്. നിലവില്‍ രണ്ടുവര്‍ഷമാണ് കോഴ്‌സ് കാലാവധിയെങ്കിലും പുതിയ അധ്യയനവര്‍ഷത്തോടെ സമസ്തയുടെ ഹിസ്ബ്, മുഅല്ലിം ട്രെയിനിങ് എന്നിവ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷമായി പരിഷ്‌കരിച്ചിട്ടുണ്ട്.
എസ്.എം.എഫിന്റെ കീഴില്‍ മഹല്ല് കമ്മിറ്റിയുടെ നിയന്ത്രണത്തോടെ നടക്കുന്ന സ്വദേശി ദര്‍സിന് സംസ്ഥാന വ്യാപകമായി വന്‍സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. മൂന്ന് വര്‍ഷത്തെ പഠനകാലയളവില്‍ ഖുര്‍ആന്‍, ഫിഖ്ഹ്, ഹദീസ്, അഖീദ, തജ്‌വീദ്, താരീഖ് തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാനപരമായ അവബോധം വളര്‍ത്തുകയും ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. പാഠപുസ്തക വിതരണം ഈ മാസം 22ന് ശേഷം ദാറുല്‍ ഹുദായില്‍ നടക്കും.
യോഗത്തില്‍ ഉമ്മര്‍ ഫൈസി മുക്കം അധ്യക്ഷനായി. എ.കെ ആലിപ്പറമ്പ് ,ടി.എച്ച് അബ്ദുല്‍ അസീസ് മുസ്്‌ലിയാര്‍, ഇസ്മാഈല്‍ ഹുദവി ചെമ്മാട് എന്നിവര്‍ പങ്കെടുത്തു.പുതിയ ദര്‍സുകള്‍ക്കുള്ള അംഗീകാരത്തിനും പാഠപുസ്തകങ്ങള്‍ക്കും ജൂലൈ 22നു മുമ്പായി 9961081443, 8606885003 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."