ഗര്‍ഭിണികളായ പശുക്കള്‍ക്ക് സബ്സിഡി കാലിത്തീറ്റ
കയ്പമംഗലം: ഗര്‍ഭിണികളായ പശുക്കള്‍ക്ക് സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റ ജില്ലാ തല വിതരണം കയ്പമംഗലം പഞ്ചായത്തില്‍ നടന്നു.
ഗര്‍ഭിണികളായ പശുക്കള്‍ക്ക് ഇന്‍ഷുറന്‍സും സബ്സിഡി നിരക്കിലുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഖദീജ പുതിയവീട്ടില്‍ അധ്യക്ഷയായി. ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ ഡോ: കെ.എസ്.തിലകന് പദ്ധതി വിശദീകരണം നടത്തി. കയ്പമംഗലം സീനിയര്‍ വെറ്റിനറി സര്ജന് ഡോ: സില്‍വന്‍, ഡോ: സുഭാഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജിസ്നി ഷാജി, അഖിലവേണി, സുരേഷ് കൊച്ചുവീട്ടില്‍, സുരേഷ് മാസ്റ്റര്‍, രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഇന്‍ഷൂറന്‍സ് കര്‍ഷകര്‍ നേരിട്ട് അടക്കുകയും തീറ്റക്ക് ഓരോ ചാക്കിന് 250 രൂപ നല്‍കുകയും ചെയ്യുന്ന പദ്ധതി ജില്ലയിലെ ഇരുപത്തിനാല് പഞ്ചായത്തിലാണ് നടപ്പിലാക്കുന്നത്. മാര്‍ച്ച് 31 ന് മുന്‍പ് ഇന്‍ഷ്വൂറന്‍സ് പൂര്‍ത്തീകരിച്ചതിനാല്‍ ഗണ്യമായ തുക കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."