HOME
DETAILS
MAL
പുല്‍വാമ: ഒരാള്‍കൂടി അറസ്റ്റില്‍
backup
July 08 2020 | 03:07 AM
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണക്കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ അറിയിച്ചു. അക്രമികള്‍ക്ക് സംരക്ഷണമൊരുക്കുകയും മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് തടിമില്‍ നടത്തുന്ന ബിലാല്‍ അഹ്മദിനെ അറസ്റ്റ് ചെയ്തത്. കാക്കപോര സ്വദേശിയാണ് പിടിയിലായ ബിലാല്‍. അക്രമത്തിലെ പ്രധാന പ്രതികള്‍ ബിലാലിന്റെ വീട്ടില്‍ താമസിച്ചിരുന്നതായും എന്‍.ഐ.എ വ്യക്തമാക്കി. 2019 ഫെബ്രുവരി 14ന് ഉണ്ടായ പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് വീരമൃത്യ വരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."