പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് കണ്ണൂരില്‍; മുഖ്യമന്ത്രി പങ്കെടുക്കും
കണ്ണൂര്‍: പൊലിസിന്റെ തുടര്‍ച്ചയായ വീഴ്ചകളില്‍ സര്‍ക്കാരിനു നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന പൊലിസ് ഉദ്യോഗസ്ഥരുടെ രണ്ടാമത്തെ യോഗം ഇന്നു കണ്ണൂരില്‍ നടക്കും.
രാവിലെ 10.30ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ഉത്തരമേഖലയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കായി നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിക്കു പുറമെ പൊലിസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ, ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്, ഐ.ജി മഹിപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് സിറ്റി, റൂറല്‍ എന്നിവിടങ്ങളിലെ എസ്.ഐ മുതല്‍ എസ്.പി വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ഒന്നുവരെയാണു യോഗം. ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നിരുന്നു. 29ന് എറണാകുളത്തും 30നു കണ്ണൂരിലും യോഗം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."