'ജലലഭ്യതക്കുറവിന് പരിഹാരം കാണാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണം'
മാള: മഴയുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ജലലഭ്യതക്കുറവിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പാറപ്പെട്ടകുറുംങ്ങാംപാടം നെല്ലുല്‍പ്പാദക സമൂഹം ആവശ്യപ്പെട്ടു. ജലക്ഷാമം പരിഹരിക്കുന്നതിനും ജലസേചനം മെച്ചപ്പെടുത്തുന്നതിനുമായി വയലോരങ്ങള്‍ ഉള്‍പ്പെടെ നീരൊഴുക്കുള്ള പ്രദേശങ്ങളില്‍ നിലവിലുള്ള തണ്ണീര്‍ത്തട നിയമം ലംഘിക്കപ്പെടാത്ത വിധത്തില്‍ പൊതുകുളങ്ങള്‍ നിര്‍മ്മിച്ച് തടയണകള്‍ സ്ഥാപിക്കണമെന്നും പാടശേഖര സമിതി പൊതുയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.കെ ഉണ്ണികൃഷ്ണന് പൊതുയോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഇ.എസ് ശശിധരന് അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം ഐ.എസ് മനോജ്, എ.കെ ദേവരാജന്‍, ശകുന്തള വേണു തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ഇ .എസ് ശശിധരന് (പ്രസിഡന്റ് ), പി.ജി വിജയന് (വൈസ് പ്രസിഡന്റ് ), വി.പി ഉല്ലാസ് (സെക്രട്ടറി ), കെ.എ ദേവസ്സി (ജോ. സെക്രട്ടറി ), ശകുന്തള വേണു (ഖജാന്‍ജി ) തുടങ്ങിയവരെ തെരഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."