ഇന്ത്യന്‍ വിപണിയില്‍ ചൈന 'നുഴഞ്ഞുകയറി'
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ ലഡാക്കില്‍ അതിര്‍ത്തി പ്രശ്നം നടക്കുകയും നിരവധി ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിക്കുകയും ചെയ്തതിനു പിന്നാലെ പുതിയ വിവരം. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന നിരവധി ഇന്ത്യന്‍ കമ്പനികളുടെ ഓഹരി വാങ്ങിക്കൂട്ടുന്നതായാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കഴിഞ്ഞ ഏപ്രില്‍വരെയുള്ള കണക്കനുസരിച്ച് എച്ച്.ഡി.എഫ്.സി, അംബുജ സിമന്റ്, പിരാമല്‍ എന്റര്െ്രപ്രെസസ് തുടങ്ങി വിവിധ കമ്പനികളില്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഓഹരികള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. എച്ച്.ഡി.എഫ്.സിയുടെ ഒരു ശതമാനത്തിലേറെ ഓഹരിയാണ് ചൈനീസ് ബാങ്കിനുള്ളത്. ഇതിന്റെ മൂല്യം 3,100 കോടിയാണ്. അംബുജാ സിമന്റ്സിന്റെ 0.32 ശതമാനം ഓഹരിയും പിരാമലിന്റെ 0.43 ശതമാനം ഓഹരിയും ചൈനീസ് ബാങ്കിനുണ്ട്. ഇവയില്‍ 137 കോടി, 122 കോടി എന്നിങ്ങനെയാണ് ഓഹരിമൂല്യം. ഇത്തരത്തില്‍ നിരവധി കമ്പനികളില്‍ ചൈനീസ് ബാങ്കിന് ഓഹരികളുണ്ടെന്നാണ് വിവരം. പതിയെപ്പതിയെ നിലവിലെ ഓഹരി കൂട്ടുകയും മറ്റു കമ്പനികളില്കൂടി ഓഹരിയെടുക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.
2018ലാണ് ഇന്ത്യന്‍ കമ്പനികളില്‍ ഓഹരി വാങ്ങാന്‍ ചൈനീസ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നത്. ഇതിനു പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയിലെ വ്യാപാരത്തില്‍ ചൈന നേരിട്ട് ഇടപെടാന്‍ ശ്രമിക്കുന്നതായി ആരോപണങ്ങളുണ്ടായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെകൂടി താല്പര്യത്തോടെയാണ് ഇത്തരത്തില്‍ ഓഹരികള്‍ സ്വന്തമാക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."