HOME
DETAILS
MAL
പട്ടികജാതി ക്ഷേമപദ്ധതിയില്‍ ഒരുമനയൂര്‍ അംബേദ്കര്‍ ഗ്രാമത്തെ ഉള്‍പ്പെടുത്തി
backup
April 23 2017 | 21:04 PM
ചാവക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ പട്ടിക ജാതി ക്ഷേമ പദ്ധതിയില്‍ ഒരുമനയൂര്‍ അംബേദ്ക്കര്‍ ഗ്രാമത്തെ ഉള്‍പ്പെടുത്തി. ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. പദ്ധതികള്‍ തയാറാക്കുന്നതിന് ഗ്രാമത്തിലെ ജനങ്ങളുടെ യോഗം ചേര്‍ന്നു. വീടുകളുടെ നവീകരണം, വിജ്ഞാന്‍വാടി നിര്‍മാണം, കുടിവെള്ളം ഹൗസ് കണക്ഷന്, റോഡുകളുടെ നവീകരണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ചാക്കോ അധ്യക്ഷനായിരുന്നു. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പര്‍ ടി.സി ചന്ദ്രന്, വാര്‍ഡ് മെമ്പര്‍മാരായ ഷൈനി ഷാജി, ജ്യോതി ശശി, കെ.വി രവീന്ദ്രന്, കെ.എ ഉണ്ണികൃഷ്ണന്, പട്ടിക ജാതി ക്ഷേമ ഓഫിസര്‍മാരായ ശ്രീജ സി.വി, ഷെല്വിന് ജോസഫ്, അബ്ദുള്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."