നിലംനികത്താനുള്ള നീക്കം സബ് കലക്ടര്‍ ഇടപെട്ട് തടഞ്ഞു
മുഹമ്മ: നിലം നികത്തിക്കൊണ്ടിരുന്ന ജെ.സി.ബി പൊലിസ് കസ്റ്റഡിയിലെടുത്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് സംഭവം. ഇവിടെ സ്വകാര്യ വ്യക്തി നിലം നികത്തിയതിനെത്തുടര്‍ന്ന് സബ് കളക്ടര്‍ ഇടപെട്ടാണ് ജെ.സി.ബി കസ്റ്റഡിയിലെടുത്തത്.
മാരാരിക്കുളത്തിന്റെ നെല്ലറയായ പുറക്കരി പാടശേഖരത്തിന്റെ ഭാഗമായ തരിശിട്ടിരുന്ന നിലം നികത്തി കെട്ടിടം നിര്‍മ്മിക്കാനുള്ള നീക്കമാണ് നിലം ഉടമ നടത്തിയത്. കഴിഞ്ഞ വര്‍ഷം നിലം നികത്തല്‍ നടന്നപ്പോള്‍ മാരാരിക്കുളം വില്ലേജ് അധികൃതര്‍ തടഞ്ഞതാണ്. വീണ്ടും നികത്തല്‍ ജോലി പുനരാരംഭിച്ചപ്പോള്‍ മാരാരിക്കുളം വില്ലേജ് അധികൃതരോട് പരാതിപ്പെടാതെ നിലംനികത്തല്‍ വിവരം ആലപ്പുഴ സബ് കളക്ടര്‍ കൃഷ്ണ തേജയെ അറിയിച്ചു. സബ് കളക്ടര്‍, ചേര്‍ത്തല തഹസില്‍ദാര്‍ക്ക് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
തഹസില്‍ദാറും മാരാരിക്കുളം വില്ലേജ് അധികൃതരും സ്ഥലത്ത് എത്തിയപ്പോള്‍ ജെ.സി.ബി ഉപയോഗിച്ച് നിലം നികത്തുകയായിരുന്നു. മതില്‍കെട്ടി മറച്ചാണ് നിലം നികത്തല്‍ നടന്നിരുന്നത്. മാരാരിക്കുളം പോലീസ് എത്തി ജെ.സി.ബി കസ്റ്റഡിയില്‍ എടുത്ത് പോലീസ് സ്‌റ്റേഷന്‍ വളപ്പിലെത്തിച്ചു.
നിലം നികത്തിയവര്‍ക്കെതിരെയും ജെ.സി.ബിയുടെ ഉടമക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും കേസെടുക്കുമെന്ന് മാരാരിക്കുളം പോലീസ് അറിയിച്ചു.
മാരാരിക്കുളം വടക്ക് ,കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളില്‍ ഏക്കറ് കണക്കിന് വയലാണ് നിയമവിരുദ്ധമായി നികത്തിയിട്ടുള്ളത്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത നിലങ്ങളാണ് നികത്തുന്നത്. ഡാറ്റാ ബാങ്കില്‍ കൃഷി നടക്കുന്ന വയലുകള്‍ പോലും ഉള്‍പ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."