HOME
DETAILS
MAL
ഐ.എന്‍.ടി.യു.സി അരൂര്‍ മണ്ഡലം കണ്വന്ഷന്
backup
July 10 2018 | 07:07 AM
അരൂര്‍: ഐ.എന്‍.ടി.യു.സി അരൂര്‍ മണ്ഡലം കണ്വന്ഷന് ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയന് പ്രസ്ഥാനത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നില്ക്കുന്ന ഐ.എന്‍.ടി.യു.സിയെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കി വരുന്നതായി അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി.സെക്രട്ടറി എം.കെ.അബ്ദുള്‍ ഗഫൂര്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ടി.പി. എസ്. ദാസ് അധ്യക്ഷനായിരുന്നു.
പി.ആര്.സോമകുമാര്‍, കെ.എസ്.ശ്യാം, അസീസ് പായിക്കാട്, പോള്‍ കളത്തറ, കെ.വി.സോളമന്, സി.കെ.രാജേന്ദ്രന്, ടി.പി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."