'ബാഡ്ജ് ഓഫ് ഓണര്‍' മറ്റ് മേഖലകളിലെ മികവിനും
തിരുവനന്തപുരം: കുറ്റാന്വേഷണരംഗത്തെ മികവിന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്ന 'ബാഡ്ജ് ഓഫ് ഓണര്‍' ബഹുമതികള്‍ ഇനിമുതല്‍ പൊലിസിലെ മറ്റ് മേഖലകളിലെ മികവിനും നല്കാന് തീരുമാനമായി. ഗതാഗത നിയന്ത്രണം, ക്രമസമാധാനം, വി.ഐ.പി. സെക്യൂരിറ്റി, ഇന്റലിജന്‍സ് ശേഖരണം, ട്രെയിനിങ്, ബറ്റാലിയന് ജോലികള്‍, സാങ്കേതിക നിരീക്ഷണം, ഒളിവില്‍ പോയ പ്രതികളെ പിടികൂടല്‍ തുടങ്ങിയ മേഖലകളിലെ മികവിനാണ് ഇനിമുതല്‍ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിക്ക് തുല്യമായ ഡി.ജി.പി.യുടെ കമന്‍ഡേഷന്‍ ഡിസ്ക് ബഹുമതി നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സ്വന്തം ഇടപെടല്‍ കൊണ്ട് ജീവന് രക്ഷപ്പെടുത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ബഹുമതി നല്‍കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ഇതിന്റെ മാര്‍ഗരേഖയും മറ്റു വിശദാംശങ്ങളും തയാറാക്കാനായി എസ്.സി.ആര്.ബി. ഡി.ജി.പി. ചെയര്‍മാനും, എ.ഡി.ജി.പി. സൗത്ത് സോണ്‍, എ.ഡി.ജി.പി. ക്രൈംസ് എന്നിവര്‍ അംഗങ്ങളുമായി ഒരു കമ്മിറ്റിയും രൂപവല്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."