കണ്ണൂര്‍ മണ്ഡലത്തില്‍ 13 സ്ഥാനാര്‍ഥികള്‍
കണ്ണൂര്‍: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചപ്പോള്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സര രംഗത്ത് 13 പേര്‍.
17 പത്രികകളായിരുന്നു ലഭിച്ചത്. എല്ലാ പത്രികകളും സൂക്ഷ്മ പരിശോധനയില്‍ സ്വീകരിച്ചു.
കെ.പി സഹദേവന്‍ (സി.പി.എം), കെ. സുരേന്ദ്രന്‍ (കോണ്‍ഗ്രസ്), കെ.പി ഭാഗ്യശീലന്‍ (ബി.ജെ.പി) എന്നിവരുടെ പത്രികകള്‍ ഡമ്മി സ്ഥാനാര്‍ഥികളായതിനാല്‍ പരിശോധനയ്ക്കു ശേഷം ഒഴിവാക്കി. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായ മുഹമ്മദ് ഷബീര്‍ പത്രിക പിന്‍വലിച്ചു.
ആര്‍. അപര്‍ണ (എസ്.യു.സി.ഐ), പി.കെ ശ്രീമതി (സി.പി.എം), സി.കെ പത്മനാഭന്‍ (ബി.ജെ.പി), കെ. സുധാകരന്‍ (കോണ്‍ഗ്രസ്), കെ.കെ അബ്ദുല്‍ ജബ്ബാര്‍ (എസ്.ഡി.പി.ഐ), കുര്യാക്കോസ് (സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്) എന്നിവരാണു വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍.
സ്വതന്ത്ര സ്ഥാനാര്‍ഥികളായി ഏര്യം പുതിയവീട്ടില്‍ ശ്രീമതി, മുഴപ്പാല ചോരയാംകുണ്ട് റോസില്‍ സുധാകരന്‍, പാലക്കാട് എടത്തനാട്ടുകരയില്‍ പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍, മൊറാഴ ഷജിനാ നിവാസില്‍ സുധാകരന്‍, കേളകം ശാന്തിഗിരിയില്‍ കലശപ്പറമ്പത്ത് ഹൗസില്‍ രാധാമണി നാരായണകുമാര്‍, പുന്നാട് പന്ന്യോടന്‍ വീട്ടില്‍ കെ. ശ്രീമതി, ഉളിക്കല്‍ വയത്തൂര്‍ പനങ്ങാട്ട് ഹൗസില്‍ പി.കെ സുധാകരന്‍ എന്നിവരും മത്സരരംഗത്തുണ്ട്. ഏപ്രില്‍ എട്ടിനു വൈകിട്ട് മൂന്നിനാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."