മയില്‍പ്പീലിക്കൂട്ടം: സ്ക്രീനിങ് ക്യാംപ് പൂര്‍ത്തിയായി
ആലപ്പുഴ: സര്‍ഗാത്മക തലമുറയെ വാര്‍ത്തെടുക്കാന്‍ ആര്യാട് ബ്ലോക്ക് ആവിഷ്ക്കരിച്ച മയില്‍പ്പീലിക്കൂട്ടം പദ്ധതിയുടെ സ്ക്രീനിങ്ങ് പൂര്‍ത്തിയായി. പ്രദേശത്തിന്റെ സാഹിത്യ സാംസ്ക്കാരിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പ്രാപ്തമായ പദ്ധതിയുടെ പുതിയ ബാച്ചിലേയ്ക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള സ്ക്രീനിങ്ങ് ക്യാമ്പാണ് പൂര്‍ത്തിയായിരിക്കുന്നത്. സ്ക്രീനിങ്ങിനായി പ്രദേശത്തെ 13 സ്കൂളുകളിലായി നടന്ന ക്യാമ്പില്‍ 600 ലേറെ കുട്ടികള്‍ പങ്കെടുത്തു.
കൂടുതലും കയര്‍, മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ബ്ലോക്ക് പ്രദേശത്തുള്ള പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് സര്‍ഗാത്മക മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ അവസരം ഒരുക്കാന്‍ പഞ്ചായത്ത് ഭരണസമിതി 2016-17 ലാണ് ബ്ലോക്കിനു കീഴിലെ 13 വിദ്യാലയങ്ങളില്‍ നിന്നും ചിത്രരചന, അഭിനയം, സാഹിത്യം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി അഭിരുചിയുള്ള 300 കുട്ടികളെ തിരഞ്ഞെടുത്ത് അതാത് മേഖലകളിലെ പ്രഗത്ഭരെക്കൊണ്ട് 3 വര്‍ഷം പരിശീലിപ്പിക്കാന്‍ പദ്ധതി ആവിഷ്ക്കരിച്ചത്.
ബ്ലോക്ക് പ്രസിഡന്റ് ഷീന സനല്‍ കുമാര്‍, ക്ഷേമകാര്യ സ്റ്റാന്്ഡിങ്ങ് കമ്മിറ്റി ചെയര്മാന് ജയന് തോമസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിലഞ്ചിത ഷാനവാസ്, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുത്രേസ്യ ജയിംസ്, ശ്രീഹരി, ശ്രീദേവി തുടങ്ങിയവര്‍ നേതൃത്വം നല്കി. മയില്‍പ്പീലിക്കൂട്ടം 2018-19 വാര്‍ഷിക പദ്ധതിയിലെ ക്ലാസുകള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ഷീന സനല്‍ കുമാര്‍ അറിയിച്ചു. പദ്ധതിയുടെ ബ്ലോക്ക് ഫാക്കല്റ്റിയംഗങ്ങളായ ജോബ്മഠത്തില്, വിനോദ് അചുംബിത, കിച്ചു ആര്യാട്, ചന്ദ്രലാല്‍, രഘുനാഥ് വി ആര്, കണ്ണന്, ആകാശ് വി നായക് എന്നിവര്‍ സ്ക്രീനിങ്ങിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."