കൊവിഡ് മറയാക്കി സി.ബി.എസ്.സി സിലബസ് വെട്ടിക്കുറച്ച് കേന്ദ്രം; വെട്ടിമാറ്റിയത് പൗരത്വവും ദേശീയതയും മതേതരത്വവും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍
ന്യൂഡല്‍ഹി: പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍നിന്നും ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിക്കുറച്ച് സി.ബി.എസ്.ഇ. പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സില്‍നിന്നാണ് നിര്‍ണായക വിഷയങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്.
ഇവക്ക് പുറമെ, പ്രാദേശിക ഭരണകൂടങ്ങളുടെ ആവശ്യകത, ഇന്ത്യന്‍ തദ്ദേശ ഭരണത്തിന്റെ വളര്‍ച്ച തുടങ്ങിയ ഭാഗങ്ങളും മാറ്റിയിട്ടുണ്ട്.
കൊവിഡ് മറയാക്കിയാണ് കേന്ദ്രത്തിന്റെ നീക്കം. കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. സിലബസ് വെട്ടിക്കുറക്കുകയാണെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇത്. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് 30 ശതമാനം വരെ വെട്ടിക്കുറയ്ക്കാനാണ് നിര്‍ദ്ദേശം.
'പഠന നേട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, പ്രധാന ആശയങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് സിലബസ് 30 ശതമാനം വരെ കുറച്ച് യുക്തിസഹമാക്കാന്‍ തീരുമാനിച്ചു,' മാനവ വികസന മന്ത്രി രമേശ് പൊഖ്രിയാല്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."