ദേശീയപാതയോരങ്ങള്‍ മീന്‍കച്ചവടക്കാരും തട്ടുകടക്കാരും കൈയേറിയിരിക്കുന്നു: മന്ത്രി സുധാകരന്‍
അമ്പലപ്പുഴ: ദേശീയപാതയോരങ്ങള്‍ മീന്‍കച്ചവടക്കാരും തട്ടുകടക്കാരും കൈയ്യേറിയിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ ആരോപിച്ചു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ രണ്ടാംഘട്ട അനുവാദ പത്രികയും ആദ്യഗഡു തുക വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചിലര്‍ അതുദുരുപയോഗം ചെയ്യുകയാണ്. കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അത് ജനങ്ങള്‍ക്ക് വേണ്ടപോലെ പ്രയോജനപ്പെടുന്നില്ല.
റോഡും ഓടകളും കച്ചവടക്കാര്‍ കൈയ്യേറിയിരിക്കുകയാണ്. ദേശീയപാതയോരങ്ങളിലും റോഡിലുമാണ് മാലിന്യങ്ങള്‍ തളളുന്നത്.
പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഒരു കോടി രൂപ ചെലവഴിച്ചാണ് ടൈല്‍പാകി കമനീയമാക്കിയത്. എന്നാല്‍ ഇവിടെ ടാക്‌സിക്കാരും കച്ചവടക്കാരും കൈയ്യടക്കി ജനങ്ങള്‍ക്ക് നടന്നുപോകാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇതിനെതിരെ പൊലീസും പഞ്ചായത്ത് അധികൃതരും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
അമ്പലപ്പുഴ കച്ചേരിമുക്കിന്റെ അവസ്ഥയും ഇതുതന്നെയാണ്. ആര്‍ക്കും എന്തുവേണമെങ്കിലും ചെയ്യാം, ചോദിക്കാനും പറയാനുമാരുമില്ലാത്ത അവസ്ഥയാണ്. വഴിയോരങ്ങളില്‍ കച്ചവടം നടത്തണമെങ്കില്‍ പഞ്ചായത്തിന്റെ അനുമതിവേണം.
അതില്ലെങ്കില്‍ നീക്കം ചെയ്യാനുള്ള നടപടി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണം. റോഡുകള്‍ സര്‍ക്കാരിനുവിട്ടുകൊടുക്കണം.
മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തവരാണ് വഴിയോരങ്ങളില്‍ കച്ചവടം നടത്തുന്നത്. ഇത്തരക്കാര്‍ക്ക് പഞ്ചായത്ത് അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. പൊലീസും, റവന്യൂവകുപ്പും, പഞ്ചായത്തും, പൊതുമരാമത്ത് വകുപ്പും കൂട്ടായി പ്രവര്‍ത്തിച്ചാലെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ലൈഫ്ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ 210 കുടുംബങ്ങള്‍ക്കാണ് വീടുനിര്‍മ്മിക്കാന്‍ തുക അനുവദിച്ചിട്ടുള്ളത്. മതിയായ രേഖകള്‍ സമര്‍പ്പിച്ച 100 കുടുംബങ്ങള്‍ക്കുള്ള തുകയും അനുവാദ പത്രികയുമാണ് മന്ത്രി വിതരണം ചെയ്തത്.
സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി 4 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ആദ്യഗഡുവായി 40000 രൂപയും രണ്ടും മൂന്നും ഗഡുക്കളായി 1, 60000 രൂപവീതവും നിര്‍മ്മാണം പൂര്‍ത്തിയാക്കിശേഷം 40000 രൂപയും നല്‍കും.
പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എം. എ. അഫ്‌സത്ത് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത് കാരിക്കല്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. രാജുമോന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍്ിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനിത സതീഷ്, ഷീജ നൗഷാദ്, യു.എം.കബീര്‍, ഷമീര്‍, ജി.രാധ, പഞ്ചായത്ത് സെക്രട്ടറി രാജ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."