HOME
DETAILS

ഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ലെന്ന് ആരോപണം

  
backup
April 06 2019 | 06:04 AM

%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%bf%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8-%e0%b4%a8%e0%b4%b2

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം. യുവതിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇരിട്ടി ഉളിക്കല്‍ മണിപ്പാറയില്‍ കുഞ്ഞഹമ്മദിന്റെ മകള്‍ റൗഫത്തിനാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടത്.
പ്രസവത്തിനായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം യുവതിയെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിക്കുകയും ഇന്നലെ ശസ്ത്രക്രിയ ഉണ്ടാവുമെന്നായിരുന്നു ഡോക്ടര്‍ അറിയിച്ചിരുന്നത്. തുടര്‍ന്ന് രാവിലെ ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി. എന്നാല്‍ ഉച്ചയായിട്ടും ശസ്ത്രക്രിയ നടത്തിയില്ല. വൈകിയതിനെ തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് അലിയാറും ബന്ധുക്കളും അന്വേഷിച്ചപ്പോള്‍ ശസ്ത്രക്രിയ ഇന്നലെ നടത്താനാവില്ലെന്ന മറുപടിയാണു ലഭിച്ചതെന്നു യുവതിയുടെ പിതാവ് പറഞ്ഞു. ശസ്ത്രക്രിയക്കു തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അനസ്‌തേഷ്യയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന കാരണമാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍, യുവതിയുടെ വയര്‍ കഴുകിയതിനു ശേഷം ശസ്ത്രക്രിയ നടത്താനാവില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തുടര്‍ചികിത്സക്കായി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച യുവതി വൈകിട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago