HOME
DETAILS

വധശ്രമത്തില്‍ മലപ്പുറം സ്വദേശിക്ക് ഗുരുതര പരുക്ക്

  
backup
April 06 2019 | 06:04 AM

%e0%b4%b5%e0%b4%a7%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8

തളിപ്പറമ്പ്: വധശ്രമത്തിനിരയായ മലപ്പുറം കുറ്റിപ്പുറം സ്വദേശിയെ പരുക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മച്ചിങ്ങല്‍ അഷ്‌റഫിനാണ് (42) മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനും ഇരു കൈകാലുകള്‍ക്കും പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. കുറുമാത്തൂര്‍ പൊക്കുണ്ടിലെ താമസസ്ഥലത്ത് വച്ചാണ് ഇന്നലെ രാവിലെ 10.30ഓടെ രണ്ടംഗ സംഘം അഷ്‌റഫിനെ ആക്രമിച്ചത്.
ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ താമസിച്ച് പാത്ര കച്ചവടം നടത്തി വരികയാണ്. രണ്ടുപേര്‍ മുറിയിലേക്കു കയറിവന്ന് മുഖത്തേക്ക് മുളകുപൊടി എറിഞ്ഞതു മാത്രമേ ഓര്‍മയുള്ളൂവെന്നാണ് അഷ്‌റഫ് പറയുന്നത്. അല്‍പസമയത്തിനു ശേഷം ബോധം തെളിഞ്ഞപ്പോള്‍ കഴുത്തിലെയും ഇരുകൈകാലുകളിലെയും ഞരവുകള്‍ മുറിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു. ഉടന്‍ സമീപത്തു തന്നെയായി കച്ചവട സ്ഥാപനം നടത്തി വരുന്ന സഹോദരനെ ഫോണില്‍ വിളിച്ചുവരുത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
സി.ഐ എ.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പൊലിസ് സംഘം അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുറിയില്‍ ഉണ്ടായിരുന്ന 22,000 രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. രക്തംവാര്‍ന്ന് മരണം സംഭവിച്ചേക്കാവുന്ന മുറിവുകള്‍ വധശ്രമത്തിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago