എസ്.പി.സി പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും: എ.സി മൊയ്തീന്‍
ചെറുതുരുത്തി: ലോകത്തിന് തന്നെ മാതൃകയായ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് വ്യവസായ, കായിക മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഹരിത കേരളം പദ്ധതിയില്‍ കുട്ടികളെ സജീവമായി പങ്കെടുപ്പിക്കും. ഇവരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വിധത്തില്‍ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്നും മന്ത്രി പറഞ്ഞു. എസ്.പി.സി തൃശൂര്‍ റൂറല്‍ ജില്ലയുടെ ആറാമത് സമ്മര്‍ ക്യാംപ് ജ്വലനം 2017 ആറ്റൂര്‍ അറഫാ ഇംഗ്ലീഷ് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എ.സി മൊയ്തീന്‍.
തൃശൂര്‍ റൂറല്‍ പൊലിസ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയ 26 സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത 600 കേഡറ്റുകളും അധ്യാപകരും പൊലിസ് ഉദ്യോഗസ്ഥരുമടക്കം 700 ഓളം പേര്‍ ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്. 27 നാണ് സമാപനം. യു.ആര്‍ പ്രദീപ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണി മണിച്ചിറ, അറഫ ട്രസ്റ്റ് സെക്രട്ടറി കെ.എസ് ഹംസ, കുന്നുംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്‍, സി.ഐ ടി.എസ് സിനോജ്, കെ.എ ബിജു, വസന്ത മാധവന്‍, പി.കെ പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി എന്‍.വിജയകുമാര്‍ ഐ.പി.എസ് സ്വാഗതവും, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."