മുകേഷ് മോഹന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ മുകേഷ് മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാലിനെതിരേ എട്ടു വോട്ടുകള്‍ക്കാണ് മുകേഷ് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പില്‍നിന്നും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ശ്രീമന്ദിരം ശശികുമാര്‍ വിട്ടുനിന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമന്ദിരം ശശികുമാറിനെതിരെ യുഡിഎഫിലെ ആറംഗങ്ങള്‍ നല്കിയ അവിശ്വാസപ്രമേയം വിജയിച്ചതോടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്. ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ മുകേഷ് മോഹനെ എട്ടുമാസത്തേക്കും തുടര്‍ന്നുള്ള ടേമില്‍ റെജി പനച്ചിക്കലിനെയും പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നു. പ്രസിഡന്റുസ്ഥാനത്തേക്ക് മുകേഷ് മോഹനന്റെ പേര് റെജി പനച്ചിക്കല്‍ നിര്‍ദേശിക്കുകയും കെ.കെ. കുഞ്ഞുമോന് പിന്താങ്ങുകയും ചെയ്തു. ജി. ഗോപകൃഷ്ണനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജില്ലാ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സതീഷ് കുമാറായിരുന്നു വരണാധികാരി. 13 അംഗ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ് എട്ട്, സിപിഎം നാല്, കേരള കോണ്‍ഗ്രസ് - ഒന്ന് എന്നതാണ് കക്ഷി നില.
തേര്‍ഡ്ക്യാമ്പ് പാറയ്ക്കല്‍ പരേതനായ മോഹനന്റെയും ശാന്തമ്മയുടെയും മകനായ മുകേഷ് എംജി യൂണിവഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."