ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ഒന്നര മണിക്കൂര്‍ ശുചിമുറിയില്‍ കുടുങ്ങിയ വീട്ടമ്മയെ രക്ഷപ്പെടുത്തി
അടിമാലി : ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിനേത്തുടര്‍ന്ന് ശുചിമുറിയില്‍ കുടുങ്ങിയ വീട്ടമ്മയെ ഒന്നര മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 9.30 ന് അടിമാലി അമ്പലപ്പടിയിലാണ് സംഭവം.അടിമാലി പാഴയില്‍ ശ്രിജേഷിന്റെ ഭാര്യ പ്രമീത (32) യാണ് ശുചിമുറിയില്‍ കുടുങ്ങിയത്. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി ശാന്തഗിരി ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തുള്ള ഹാട്ടലിന് മുകളില്‍ വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ഈസമയം ശുചിമുറിയിലായിരുന്നു പ്രമീത.
ഓടിയെത്തിയ നാട്ടുകാര്‍ക്കും അഗ്‌നിശമന വിഭാഗത്തിനും എന്തുചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. ഇടിഞ്ഞ് വീണ മണ്ണ് നീക്കം ചെയ്യുന്നതിനിടയില്‍ കാണാതായ വീട്ടമ്മയുടെ കരച്ചില്‍ കേട്ടതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിച്ചു.
പിന്നീടാണ് ശുചിമുറിയിലാണ് കുടുങ്ങി കിടക്കുന്നതെന്ന് മനസിലായത്. തുടര്‍ന്ന് ജാഗ്രതയോടെ മണ്ണ് നീക്കിത്തുടങ്ങി. ഇതിനിടയില്‍ ശുചിമുറിയുടെ മുകളിലത്തെ സ്ലാബില്‍ രൂപപ്പെട്ട ചെറിയ ദ്വാരത്തിലൂടെ ഓക്‌സിജന്‍ കടത്തിവിട്ടാണ് ജീവന്‍ നിലനിര്‍ത്തിയത്. മണ്ണ് മാറ്റുന്നതിനിടയില്‍ പെയ്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരുന്നു. അഗ്‌നിശമന വിഭാഗവും പൊലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ആക്കം കൂട്ടി. 11 മണിയോടെ പ്രമിതയെ മണ്ണിനടിയില്‍ നിന്നും പുറത്തെത്തിച്ചു. ഇതേസമയം സ്ഥലത്തെത്തിയ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പ്രാഥമിക ചികിത്സ നല്‍കി. അഗ്‌നിശമന സേനാ വിഭാഗത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.എന്‍ അനില്‍കുമാര്‍, ബിജു പി തോമസ്, അനീഷ് പി ജോയി, കെഎന്‍ രാധാകൃഷ്ണന്‍, ശ്യാബാബു, ജില്‍സണ്‍ തോമസ്, ഫിറോസ്ഖാന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."