എന്തും വിളിച്ചുപറയുന്നവരുടെ സ്ഥാനം ചവറ്റുകുട്ട: പന്ന്യന്‍
തിരുവനന്തപുരം: വാര്‍ത്തകള്‍ക്ക് വേണ്ടി വായില്‍ തോന്നുന്നത് വിളിച്ചുപറയുന്നവരുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കുമെന്ന് മന്ത്രി മണിക്ക് പന്ന്യന്‍ രവീന്ദ്രന്റെ താക്കീത്. ഇരിക്കുന്ന കസേരയുടെ വില മനസിലാക്കിവേണം സംസാരിക്കാന്‍. ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഊളന്‍പാറയില്‍ അയയ്ക്കണമെന്ന മണിയുടെ പ്രസ്താവനയോട് പന്ന്യന്‍ പ്രതികരിച്ചു.
വിവരക്കേട് പറയാന്‍ മടിയില്ലാത്തവര്‍ നാട്ടിലുണ്ട്, ഇത്തരക്കാര്‍ക്ക് മറുപടിയില്ല. വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കാന്‍ എന്തും പറയാന്‍ മടിയില്ലാത്ത കാലമാണ്. ഓരോരുത്തരും ഇരിക്കുന്ന കസേരയെ ഓര്‍ക്കേണ്ടേ?. ആ കസേരയും പറയുന്ന വാക്കും തമ്മില്‍ ബന്ധം വേണ്ടേ?. അത് സമൂഹത്തില്‍ ഉണ്ടാക്കാവുന്ന ചര്‍ച്ചകളെ കുറിച്ചും ആലോചിക്കണം. എങ്ങനെയെങ്കിലും പ്രശസ്തി കിട്ടിയാല്‍ മതിയെന്ന് ആലോചിക്കുന്ന ആളുകളുണ്ടെങ്കില്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."