പൂന്തുറയില്‍ സ്ഥിതി അതീവ ഗുരുതരം: കമാന്‍ഡോകളെ വിന്യസിച്ചു, 600 ല്‍ 119 സാംപിളുകള്‍ പോസിറ്റിവ്
തിരുവനന്തപുരം: തലസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം. 600 സാംപിളുകള്‍ പരിശോധിച്ചതില്‍ 119 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസ് കമാന്‍ഡോകളെ രംഗത്തിറക്കി.
പൂന്തുറയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. ഇതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. ഇവിടേക്കുള്ള വഴികളെല്ലാം അടച്ചിടും. കടല്‍ വഴി ആളുകള്‍ എത്തുന്നത് തടയാന്‍ കോസ്റ്റല്‍ പൊലീസിന് നിര്‍ദേശം നല്കി.
കൊവിഡ് ബാധ തടയുന്നതിന്റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയ്ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ബോട്ടുകളും വള്ളങ്ങളും കടലിലിറങ്ങുന്നത് തടയും കന്യാകുമാരി അതിര്‍ത്തിയില്‍ കനത്ത സുരക്ഷ പുരം ഭാഗത്തുനിന്ന് കന്യാകുമാരിയിലേയ്ക്കും തിരിച്ചും അതിര്‍ത്തി കടന്ന് ആരും പോകുന്നില്ലെന്ന് ഇരുസംസ്ഥാനങ്ങളിലേയും പൊലീസ് ഉറപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."