വേനല്‍മഴ: വിളയൂരില്‍ എണ്ണായിരത്തിലധികം വാഴകള്‍ നശിച്ചു
കൊപ്പം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. വിളയൂര്‍ പഞ്ചായത്തില്‍ മാത്രം എണ്ണായിരം വാഴകള്‍ നശിച്ചു. പേരടിയൂര്‍ പാടശേഖരത്തിലെ എല്ലാ നേന്ത്രവാഴകളുള പൊട്ടിവീണു. ഇതില്‍ ഭൂരിഭാഗവും കുലച്ച വാഴകളുമാണ്. പലരും പാട്ടത്തിനെടുത്ത ഭൂമിയിലാണ് കൃഷിയിറക്കിയിരുന്നത്. പൊതുവാച്ചോല കളത്തില്‍ സൈദലവിക്കാണ് കാറ്റ് കനത്ത ആഘാതമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ അയ്യായിരത്തോളം വാഴകളാണ് പൊട്ടിവീണത്. 12 ലക്ഷത്തോളം രൂപ ഇതിനകം ഈ കൃഷിക്കായി ചെലവഴിച്ചതായി അദ്ദേഹം പറയുന്നു. കഴിഞ്ഞ ജലപ്രളയത്തില്‍ 15 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഈ കര്‍ഷകന് മാത്രം സംഭവിച്ചത്.
ഇതേ പാടശേഖരത്തില്‍ തന്നെ മൂത്താരത്തൊടി അബുവിന്റെ ആയിരം വാഴകള്‍ നഷ്ടമായിട്ടുണ്ട്. കൂടാതെ കുന്നക്കാടന്‍ കുഞ്ഞാണി, മൂത്താരത്തൊടി അലവി ഹാജി, മുഹമ്മദ്കുട്ടി, കുന്നക്കാടന്‍ അബു, പുളിക്കല്‍ പറമ്പില്‍ ഹംസദാരിമി എന്നിവരുടെ രണ്ടായിരത്തില്‍പരം വാഴകളും നശിച്ചു. പ്രളയകാലത്ത് സംഭവിച്ച നഷ്ടത്തില്‍നിന്ന് കരകയറുന്നതിന് മുന്‍പേ സംഭവിച്ച ഈ കൃഷിനാശം ഇവരെ ഏറെ പ്രയാസത്തില്‍ ആക്കിയിട്ടുണ്ട്. അന്നും ഈ കര്‍ഷകര്‍ക്ക് നൂറുകണക്കിന് വാഴകള്‍ നഷ്ടപ്പെട്ടിരുന്നു. ചിറക്കല്‍തോട് പാടശേഖരത്തിലും നൂറുകണക്കിന് വാഴകള്‍ നശിച്ചിട്ടുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. ജില്ലയില്‍ തന്നെ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കൃഷിനാശത്തിനാണ് വിളയൂര്‍ സാക്ഷ്യം വഹിച്ചത്.
പലയിടങ്ങളിലും മരങ്ങള്‍ പൊട്ടിവീണു. ഇലക്ട്രിക് പോസ്റ്റുകള്‍ പൊട്ടിവീണ് വൈദ്യുതി വിതരണവും തകരാറിലായി. വേട്ടേക്കരന്‍ ക്ഷേത്രത്തിന് സമീപം കടുക്കാംകുന്നത്ത് അബ്ദുറഷീദ് മാസ്റ്ററുടെ വീടിനോട് ചേര്‍ന്ന മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പൊട്ടിവീണു. കുപ്പൂത്ത് പാറമ്മല്‍ പ്രദേശത്തും മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു. കെ.എസ്.ഇ.ബി ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."