കുടിവെള്ള ലോബി ഇടപെട്ടു കുപ്പിവെള്ള വില കുറക്കാനുള്ള ഓര്‍ഡിനന്‍സ് അനിശ്ചിതത്വത്തില്‍
ഈരാറ്റുപേട്ട: കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയായി കുറയ്ക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനം ജലരേഖയാകുമെന്ന ആശങ്ക ശക്തമായി. കുടിവെള്ള ലോബി സര്‍ക്കാരിന്റെ കഴുത്തിനു പിടിമുറുക്കിയതാണ് ഈ മെല്ലപ്പോക്കിന് കാരണമെന്നാണ് സൂചന.
കഴിഞ്ഞ മാസം പകുതിയോടെ ഓര്‍ഡിനന്‍സ് പുറത്തിറക്കാനാണ് ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരുന്നത്. ഓര്‍ഡിനന്‍സിന്റെ കരട് തയ്യാറാക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ നടപടികള്‍ മരവിപ്പിച്ച മട്ടാണ്. കരട് പരിശോധിക്കുന്നതിന് നിയമ വകുപ്പിലേക്ക് അയച്ചിട്ടുപോലുമില്ല. കുപ്പിവെള്ള നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ബോട്ടില്‍ വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് വെള്ളത്തിന്റെ വില കുറയ്ക്കാമെന്ന് സര്‍ക്കാരിനെ അറിയിച്ചത്.
ചില കുത്തക കമ്പനികളും വ്യാപാരികളില്‍ ഒരു ഭാഗവും ഈ നീക്കത്തിന് എതിരായിരുന്നു. നിര്‍മ്മാതാക്കള്‍ തന്നെ വില കുറയ്ക്കണമെന്ന് അറിയിച്ചപ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ സുഗമമായതായിരുന്നു. എന്നാല്‍, ഓര്‍ഡിനന്‍സിനോട് എതിര്‍പ്പുള്ളവര്‍ സംഘടിച്ച് അസോസിയേഷന്‍ പിളര്‍ത്തി.
അവര്‍ ഓര്‍ഡിനന്‍സിനോടുള്ള എതിര്‍പ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചു. മിനറല്‍ വാട്ടറിന് ഉല്‍പാദനച്ചെലവ് കൂടുമെന്നുള്ളതുകൊണ്ട് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."