ദേശീയ പാതയോരങ്ങള്‍ മാലിന്യനിക്ഷേപ കേന്ദ്രമായി
പുതുശ്ശേരി: പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ ജനങ്ങള്‍ ദുരിതത്തിലാവുകയാണ്. കൂട്ടുപാത മുതല്‍ വാളയാര്‍ വരെയുള്ള ഭാഗത്താണ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. മരുതറോഡ്, പുതുശ്ശേരി, കഞ്ചിക്കോട്, അട്ടപ്പളം, വാളയാര്‍ എന്നിവിടങ്ങളിലാണ് മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുന്നത് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലാക്കിയും കൊണ്ടുവന്ന് തള്ളുന്ന മാലിന്യക്കൂനകള്‍ ദേശീയപാതയിലെ നിത്യകാഴ്ചയായിരിക്കുകയാണ്. ദേശീയ പാതയോര മാലിന്യ കേന്ദരങ്ങളായതോടെ വാഹന-കാല്‍നട യാത്രക്കാര്‍ക്ക് മൂക്കുപൊത്തി നടക്കേണ്ട ഗതികേടാണ്.
പുതുശ്ശേരി അമ്പലത്തിനും കല്യാണമണ്ഡപത്തിനുമിടക്കുള്ള ഭാഗത്താണ് വ്യാപകമായി മാലിന്യം തള്ളുന്നത്. കഞ്ചിക്കോട് സത്രപ്പടി മുതല്‍ കൊയ്യാമരക്കാട് വരെയുള്ള ഭാഗത്ത് മാലിന്യം വ്യാപകമായിട്ടാണ് തള്ളുന്നത്. റെയില്‍വേ സ്റ്റേഷന്‍ റോഡിനു സമീപത്തും കനാലിനു സമീപത്തും കവറുകളില്‍ കൂട്ടിയിട്ട മാലിന്യക്കൂമ്പാരമാണ് അട്ടപ്പള്ളം മുതല്‍ വാളയാര്‍ വരെയുള്ള ഭാഗം വിജനമായതിനാല്‍ മാലിന്യ നിക്ഷേപത്തിന് സഹായകമാവുകയാണ്. വീടുകളില്‍നിന്ന് ഭക്ഷണശാലകളില്‍നിന്ന് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള അവശിഷ്ടങ്ങളും ഇറച്ചിക്കടകളില്‍നിന്നുള്ള മാംസാവശിഷ്ടങ്ങളും റോഡരികില്‍ തള്ളുന്നത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.
പാതയോരത്ത് മാലിന്യം തള്ളുന്നത് കാരണം ഇവ കടിച്ചുവലിക്കാനായി റോഡരികില്‍ കന്നുകാലികളുടെ നായ്ക്കളുടെയും കാക്കകളുടെയും വിഹാരകേന്ദ്രമായിരിക്കുകയാണ്. രാവിലെ നടക്കാന്‍ വരുന്നവരുടം സന്ധ്യാമയങ്ങുന്നതോടെ വാഹനങ്ങളില്‍ കൊണ്ടുവരുന്നവരുമാണ് മാലിന്യം തള്ളുന്നത്. പഞ്ചായത്തുകളില്‍ മാലിന്യ സംസ്‌കരണത്തിനു പദ്ധതികളില്ലാത്തതും സംവിധാനമില്ലാത്തതുമാണ് പാതയോരങ്ങളെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കി മാറ്റുന്നതില്‍ സംശയമില്ല. റോഡരികില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."