HOME
DETAILS

മണിയെയോര്‍ത്ത് കേരളം ലജ്ജിക്കണം: സുധീരന്‍

  
backup
April 23 2017 | 21:04 PM

%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%86%e0%b4%af%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%b2%e0%b4%9c


തിരുവനന്തപുരം: സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സര്‍വസീമകളും ലംഘിച്ച മന്ത്രി എം.എം മണി ദേവികുളം സബ് കലക്ടര്‍ക്കെതിരേ നടത്തിയ പരാമര്‍ശം മന്ത്രിസഭക്കും ജനങ്ങള്‍ക്കും അപമാനകരമാണെന്നും ഇതുപോലൊരു മന്ത്രി കേരളത്തില്‍ ഉണ്ടല്ലോയെന്നോര്‍ത്ത് നാടു ലജ്ജിക്കേണ്ട അവസ്ഥയാണെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ചു മുന്നോട്ടു പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളം. മണിയുമായി ആലോചിച്ചേ കൈയേറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാവൂയെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും കൈയേറ്റലോബിക്ക് ഒപ്പമാണെന്ന സന്ദേശമാണ് നല്‍കുന്നത്. നിയമലംഘകരായ കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ശക്തമായ ജനവികാരമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇതില്‍നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണു പിണറായി-മണി കൂട്ടുകെട്ട് ഇപ്പോള്‍ വര്‍ഗീയവികാരം ഇളക്കിവിട്ട് രാഷ്ട്രീയതര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നത്. എതിര്‍പ്പുകളെ അവഗണിച്ച് കൈയേറ്റ മാഫിയയില്‍ നിന്നും നാടിനെ രക്ഷിക്കുന്നതിന് ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നടപടികളുമായി റവന്യു മന്ത്രി മുന്നോട്ട് പോകണം. അതിനുള്ള ഇച്ഛാശക്തിയാണ് മന്ത്രിയില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സമനില നഷ്ടപ്പെട്ടയാളെപ്പോലെയാണ് മന്ത്രി മണിയുടെ പെരുമാറ്റവും പ്രതികരണങ്ങളും. ഭ്രാന്തന്‍ അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിവരുന്നത്. പെമ്പിളൈ ഒരുമൈയേയും അതില്‍ പങ്കാളികളായ സ്ത്രീകളെയും അടച്ചാക്ഷേപിച്ചു. മണിയുടെ നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീസമൂഹത്തിന് അപമാനകരമായ അധിക്ഷേപങ്ങള്‍ നടത്തിയ മണിക്കെതിരേ ക്രിമിനല്‍ കേസെടുക്കണം. മണിയുടെ അഭിപ്രായം ശരിയല്ലെന്നു മാത്രം പറഞ്ഞു പ്രശ്‌നത്തെ ലഘൂകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago