അഴിക്കുള്ളിലായി മീനാക്ഷിപുരം പൊലിസ് സ്റ്റേഷന്‍
മീനാക്ഷിപുരം: പണികഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാതെ തടവറയിലായ മീനാക്ഷിപുരത്തെ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന് ശാപമോക്ഷമില്ല. അതിര്‍ത്തിഗ്രാമങ്ങള്‍ പങ്കിടുന്ന പെരുമാട്ടി മുതല്‍ മൂലത്തറവരെ തമിഴ്ച്ചുവയുള്ള ഗ്രാമങ്ങള്‍ ഉള്‍പ്പെട്ടതാണ് മീനാക്ഷിപുരം സ്റ്റേഷന്‍ പരിധി. പത്തോളം രാഷ്ട്രീയ കൊലപാതകങ്ങളും, കഞ്ചാവ് കച്ചവടവുമൊക്കെ നടക്കുന്ന പെരുമാട്ടി, മീനാക്ഷിപുരം മേഖലയില്‍ അടിക്കടിയുണ്ടാകുന്ന സംഘര്‍ഷവും കണക്കിലെടുത്താണ് മീനാക്ഷിപുരം കേന്ദ്രീകരിച്ച് പൊലിസ് സ്റ്റേഷന്‍ അനുവദിച്ചത്.
മുന്‍ എം.എല്‍.എ കെ. അച്യുതന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് കെട്ടിടം, ജീവനക്കാര്‍ക്ക് വസതി എന്നിവയ്ക്ക് ഒന്നേ മുക്കാല്‍ കോടിയാണ് അനുവദിച്ചെങ്കിലും നിയമപരമായി ഈ തുകയില്‍നിന്ന് വസതിക്ക് തുക ചെലവാക്കാനാവില്ല.
അതിനാല്‍ 1.27 കോടി രൂപയാണ് പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിനായി ഉപയോഗിച്ചത്. മീനാക്ഷിപുരം പാല്‍ സഹകരണസംഘത്തിന്റെ ഷീറ്റുമേഞ്ഞ കെട്ടിടത്തിലെ ഇരുണ്ട കല്യാണമണ്ഡപത്തെ ചെറുതായി മറച്ചുകെട്ടിയാണ് താല്‍ക്കാലികമായി സ്റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങിയത്് ഇപ്പോള്‍ പണിതീര്‍ന്ന കെട്ടിടത്തിന്റെ ശിലാഫലകത്തില്‍ മുന്‍ യു.ഡി.എഫ് എം.എല്‍.എ കെ. അച്യുതന്റെ പേരുള്ളതിനാല്‍ മാത്രം നിലവിലെ സ്ഥലത്തെ ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്യാന്‍ താല്‍പ്പര്യംകാണിക്കുന്നില്ലെന്ന് ക്ഷീരസഹകരണസംഘം പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതിര്‍ത്തി പ്രദേശത്ത് സ്ഥിതിചെയ്യുന്ന മീനാക്ഷിപുരം പൊലിസ് സ്റ്റേഷന് സമീപത്തൊന്നും പുറമേനിന്ന് വരുന്നവര്‍ക്ക് വാടകകെട്ടിടങ്ങള്‍ കിട്ടാനില്ല. ജീവനക്കാരില്‍ നല്ലൊരു വിഭാഗം പുറമേനിന്ന് വരുന്നവരാണ്. ഇനി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞാലും കല്യാണമണ്ഡപത്തിന്റെ അടുക്കളയില്‍ കഴിയുന്ന പൊലിസുകാര്‍ക്ക് താമസമൊരുക്കാന്‍ കെട്ടിടം ആകാത്തതിനാല്‍ സ്ഥിതി ഇതിലും കഷ്ടത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."