സഊദിയിൽ ഇന്ന് 3,211 രോഗ മുക്തി, 42 മരണം, 3,036 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ ഇന്ന് കൊവിഡ് വൈറസ് ബാധയേറ്റു 42 പേർ മരണപ്പെടുകയും കഴിഞ്ഞ 24 മണിക്കൂറിനിടെ 3,211 രോഗികൾ രോഗ മുക്തരാകുകയും ചെയ്‌തതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,036 ആളുകളിൽ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്.
#الصحة تعلن عن تسجيل (3036) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (42) حالات وفيات رحمهم الله، وتسجيل (3211) حالة تعافي ليصبح إجمالي عدد الحالات المتعافية (158,050) حالة ولله الحمد. pic.twitter.com/DRbtUAogDn
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) July 8, 2020
അതേസമയം, നിലവിൽ 2,263 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത് തലസ്ഥാന നഗരിയായ റിയാദിലാണ്. ഇവിടെ 288 രോഗബാധയാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,059 ആയും വൈറസ് ബാധിതർ 220,114 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 3,211 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 158,050 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."