HOME
DETAILS
MAL
ഡെങ്കിപ്പനി: പ്രതിരോധ മരുന്ന് വിതരണം തുടങ്ങി
backup
July 10 2018 | 07:07 AM
മണ്ണാര്‍ക്കാട്: ഡെങ്കിപ്പനി പകര്‍ച്ച തടയുന്നതിന് നടത്തി വരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പ്രതിരോധ ഹോമിയോ മരുന്ന് വിതരണം തുടങ്ങി.വാര്‍ഡിലെ കുടുംബശ്രീ യൂനിറ്റുകളുടെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തിലാണ് മരുന്ന് വിതരണം നടത്തുന്നത്. വാര്‍ഡ് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. എ.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.അസ്മാബി, ആശാ വര്‍ക്കര്‍ എ.നസീമ, വിവിധ കുടുംബശ്രീ ഭാരവാഹികളായ എന്‍. ഉഷാദേവി, എന്‍.വി ബിന്ദു, എം ഷമീറ, സാഹിറ, വത്സല പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."