സ്വര്‍ണക്കടത്തു കേസ് വഴിതിരിച്ചുവിടാന്‍ അനുവദിക്കില്ലെന്ന് ഇ.പി ജയരാജന്‍: മുഖ്യമന്ത്രിയെ വേട്ടയാടാനും നോക്കണ്ട
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയെ വേട്ടയാടാന്‍ ശ്രമിക്കണ്ടന്ന് മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാരിന്റെ ജനപ്രീതി നശിപ്പിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് ജയരാന്‍ പറഞ്ഞു. കേസ് വഴിതിരിച്ചുവിടാനാണ് ഇവര്‍ ശ്രമിക്കുന്നത്. മുന്‍പും നിരവധി തവണ ഇതുപോലെ കടത്തിയെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഏത് ഏജന്‍സിയും അന്വഷിക്കുന്നതിനെ സി.പി.എം സ്വാഗതം ചെയ്യുകയാണ്. നയതന്ത്ര ബന്ധത്തെ ബാധിക്കുന്നതിനാല്‍ അന്വേഷണം വഴിവിട്ട രീതിയിലേക്ക് പോകരുതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ബി.ജെ.പിക്കാര്‍ക്കാണ് സ്വര്‍ണക്കടത്തു കേസില്‍ ബന്ധമുള്ളത്. പിടിയിലായ പ്രതി സന്ധീപ്
കുമ്മനത്തൊടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്ക് ബി.ജെ.പി ഉന്നതരുമായുള്ള ബന്ധമാണ് ഇതുകാണിക്കുന്നത്.
ഇയാള്‍ ഒളിവാലാണ്. ഇത് കണ്ടേത്തേണ്ടത് കേന്ദ്രസര്‍ക്കാരും കസ്റ്റംസുമാണെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ എല്ലാം നടപടികളും സ്വീകരിക്കുകയാണ്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ല. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്തവന്നിതന് പിന്നാലെ ബിജെപി അധ്യക്ഷന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളിച്ചെന്നാണ് പറഞ്ഞത്. ഫോണ്‍ വിളിച്ചതിന് എന്തെങ്കിലും തെളിവുണ്ടോ. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു സംസ്ഥാന അധ്യക്ഷന്‍ ഇത്തരത്തില്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറരുതെന്നും ജയാരജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."