കശ്മലന്‍മാരുടെ വാക്കുകള്‍ കേട്ട് രമ്യ തളരരുത്: ഡോ. എം. ലീലാവതി
വടക്കാഞ്ചേരി: കശ്മലന്‍മാരായ എതിരാളികളുടെ ജല്‍പ്പനങ്ങള്‍ കേട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഭയപ്പെടേണ്ടതില്ലെന്ന് പ്രശസ്ത സാഹിത്യകാരി ഡോ.എം.ലീലാവതി.
വടക്കാഞ്ചേരി അകമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തിയ രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കം കുറിച്ച് അനുഗ്രഹ വചസ്സുകള്‍ ചൊരിയുകയായിരുന്നു ഡോ.എം. ലീലാവതി. രമ്യ ഉറപ്പായും ജയിക്കേണ്ടത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ ആവശ്യമാണെന്നും ലീലാവതി പറഞ്ഞു. നിര്‍ധന കുടുംബത്തില്‍ നിന്നും കടന്നു വന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയാവാന്‍ അവസരം ലഭിച്ച രമ്യക്ക് തെരഞ്ഞെടുപ്പ് ചിലവിലേക്ക് പതിനായിരം രൂപയും ഡോ.ലീലാവതി വാഗ്ദാനം ചെയ്തു.
രാവിലെ സെന്റ് ഫ്രാന്‍സിസ് ഫെറോന പള്ളിയിലെത്തിയ രമ്യ ഹരിദാസിനെ പള്ളി വികാരിയും വിശ്വാസികളും എതിരേറ്റു. തുടര്‍ന്ന് ഊത്രാളിക്കാവിലും രമ്യ ഹരിദാസ് ദര്‍ശനം നടത്തി. വിവിധ കേന്ദ്രങ്ങളിലായി എം.എല്‍.എ.മാരായ പി.ടി. തോമസ് , അനില്‍ അക്കര , ഊത്രാളിക്കാവ് പുരം ചീഫ് കോ ഓര്‍ഡിനേറ്റര്‍ സി.എ.ശങ്കരന്‍കുട്ടി, ഊത്രാളിക്കാവ് ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി.ആര്‍.സുരേഷ് കുമാര്‍, യു.ഡി .എഫ് നേതാക്കളായ രാജേന്ദ്രന്‍ അരങ്ങത്ത്, പി.എം. അമീര്‍ , കെ.അജിത്കുമാര്‍, ജിജോ കുര്യന്‍, എ.എസ്.ഹംസ, അഡ്വ.ടി.എസ്.മായാദാസ് , ടി.വി.സണ്ണി, വൈശാഖ് നാരായണ സ്വാമി, മനോജ് കടമ്പാട്ട്, ഹംസ നാരോത്ത്, ബുഷ്‌റ റഷീദ്, പ്രിന്‍സ് ചിറയത്ത് ,അഡ്വ.പി.ഐ.ലോനപ്പന്‍ ,ടി.എ.സജിത്, സൗമ്യ മായാദാസ് എന്നിവര്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."