ടോം സക്കറിയ കൈയേറ്റക്കാരനല്ലെന്ന് മണി; സബ് കലക്ടര്‍ക്കെതിരേ വീണ്ടും ആക്ഷേപശരം
തൊടുപുഴ: സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ കൈയേറ്റക്കാരനല്ലെന്നും ദേവികുളം സബ് കലക്ടര്‍ വി ശ്രീറാം വെറും ചെറ്റയാണെന്നും കലക്ടര്‍ ജി.ആര്‍ ഗോകുല്‍ കഴിവുകെട്ടവനാണെന്നും മന്ത്രി എം.എം മണി. ടോം സക്കറിയക്കെതിരേ കേസ് എടുത്തതു വിഡ്ഢിത്തമാണെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യു.ഡി.എഫ് നേതാക്കളെയും ഊളമ്പാറയ്ക്കു വിടണം. ചെന്നിത്തല ആര്‍.എസ്.എസുകാരനാണ്. സബ് കലക്ടര്‍ യോഗ്യനാണെന്നു ചെന്നിത്തല സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട്. ചെന്നിത്തലയുടെ പശ്ചാത്തലം കൂടി നോക്കുമ്പോള്‍ സബ് കലക്ടര്‍ വര്‍ഗീയവാദിയാണെന്ന തന്റെ വാദം ശരിയെന്നു തെളിയുകയാണ്. കൈയേറ്റം ഒഴിപ്പിക്കാനെത്തിയ മുന്‍ ദൗത്യസംഘത്തലവന്‍ സുരേഷ്‌കുമാറിന് മൂന്നാറില്‍ കള്ളുകുടിയും കഞ്ചാവുവലിയും ആയിരുന്നു.
ചില കത്തനാരുമാര്‍ പറയുന്നതു പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതില്‍ പ്രശ്‌നമില്ലെന്നും അതു കൈയേറ്റ സ്ഥലത്തായിരുന്നുവെന്നുമാണ്. അവിടെ കുരിശു വന്നിട്ട് 64 കൊല്ലമായി.
ഇത്രയും കാലം അവര്‍ എവിടെയായിരുന്നു? അയോധ്യയിലെ പള്ളി പൊളിച്ചപോലെയാണു പാപ്പാത്തിച്ചോലയിലെ കുരിശു തകര്‍ത്തതെന്ന വാദം മന്ത്രി ആവര്‍ത്തിച്ചു.
കുരിശു തകര്‍ക്കുമ്പോള്‍ സന്തോഷിക്കാന്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്കേ സാധിക്കൂ.
സബ് കലക്ടര്‍ അങ്ങനെയാണെന്നു സംശയമുണ്ട്. അത്രയ്ക്കും ആഘോഷമായും ആവേശത്തോടെയുമാണു കുരിശു തകര്‍ത്തത്. വി ശ്രീറാം ആര്‍.എസ്.എസിനു വേണ്ടി കുഴലൂത്തുനടത്തുകയാണെന്നും ചാനല്‍ അഭിമുഖത്തില്‍ മന്ത്രി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."