കരുതലായി എ.ഐ.കെ.എം.സി.സി തമിഴ്‌നാട് ഘടകം
ചെന്നൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ എ.ഐ.കെ.എം.സി.സി തമിഴ്‌നാട് ഘടകം നടപ്പിലാക്കിയ പദ്ധതി 100 ബസ് പിന്നിട്ടു. നൂറാമത്തെ ബസ് ഇന്നലെ അഡയാറില്‍ നിന്നും യാത്ര തിരിച്ചു. ചെന്നൈ, കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, ഈറോഡ്,ചെങ്കല്‍പേട്ട്, സേലം, തിരുപ്പൂര്‍, കൃഷ്ണഗിരി,നീലഗിരി ജില്ലകളില്‍ നിന്നും എ.ഐ.കെ.എം.സി.സി ബസുകള്‍ മലയാളികളെ നാട്ടിലെത്തിച്ചു. ഇതുവരെ മുവായിരത്തോളം പേര്‍ക്ക് ഇതുവഴി നാട്ടിലേക്ക് യാത്രാ മാര്‍ഗമൊരുക്കിയതായി ദേശീയ നര്‍ക്കിങ് കമ്മിറ്റി അംഗം എം.ഫൈസല്‍ ബാബു പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ എ.ഐ.കെ.എം.സി.സി ഹെല്‍പ് ഡസ്‌ക് ആരംഭിച്ചിരുന്നു. ഇതില്‍ 15000ത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നിശ്ചിത ശതമാനം യാത്രക്കാര്‍ക്ക് ഓരോ ബസിലും പൂര്‍ണ സൗജന്യ യാത്ര ഒരുക്കി. കൂടാതെ തമിഴര്‍ക്കും മലയാളികള്‍ക്കും അവശ്യവസ്തുക്കള്‍ ഉള്‍പ്പടെ പ്രൊവിഷന്‍ കിറ്റ് നല്‍കി.
വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന മൂന്ന് മലയാളികളെ സംഘടനയുടെ ആംബുലന്‍സില്‍ സൗജന്യമായി നാട്ടിലെത്തിച്ചു. കൊവിഡ് ബാധിച്ച് മരിച്ച രണ്ട് മലയാളികളുടെ സംസ്‌കാരം അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഏറ്റെടുത്ത് നടത്തി.
പി.ടി സലീം, എം.ഫൈസല്‍ ബാബു എന്നിവരുടെ ഏകോപന റഹീം ചാച്ചാല്‍,സഹല്‍ താനൂര്‍, റഫീഖ്,സി.പി ശക്കീര്‍,ഫിറോസ് പാട്ടുപാറ,ടി.വി നിസാര്‍,ഷമീര്‍ റോയപുരം, മുഹമ്മദ് അലി,മുഹമ്മദ് സഗീര്‍,റംഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."