HOME
DETAILS

പത്ര പരസ്യത്തിലൂടെ വിശദീകരണവുമായി സ്ഥാനം തെറിച്ച ഹോര്‍ട്ടികോര്‍പ്പ് എം.ഡി

  
backup
July 16 2016 | 07:07 AM

horticorp-issue

തിരുവനന്തപുരം: അന്യസംസ്ഥാന പച്ചക്കറി വിതരണം ചെയ്തതു കണ്ടെത്തിയതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഹോര്‍ട്ടികോര്‍പ്പ് എം.ഡി സുരേഷ് കുമാര്‍ വിശദീകരണം നല്‍കിയതും വിവാദമാകുന്നു. പത്ര പരസ്യത്തിലൂടെ വിശദീകരണം നല്‍കിയതാണ് കൃഷി വകുപ്പില്‍ വീണ്ടും പുകച്ചിലുണ്ടാക്കുന്നത്. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്നു പറഞ്ഞ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഇതിനകം രംഗത്തെത്തി.

ആനയറ വേള്‍ഡ് മാര്‍ക്കറ്റിലെ ഹോര്‍ട്ടികോര്‍പ്പ് കേന്ദ്രത്തില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്യസംസ്ഥാന പച്ചക്കറി വില്‍പ്പന നടത്തിയെന്നു കാട്ടി മന്ത്രി എം.ഡിയെ സസ്‌പെന്‍ഡും ചെയ്തു. ഇതേതുടര്‍ന്നാണ് എം.ഡിയുടെ വിശദീകരണം അടങ്ങിയ പത്രപരസ്യം.

തന്റെ ആത്മാഭിമാനം നഷ്ടമാകാതിരിക്കാനാണ് പത്രപരസ്യം നല്‍കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റമദാന്‍ അവധിയായതിനാല്‍ കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ ലഭിച്ചില്ല. നിരവധി കേന്ദ്രങ്ങളില്‍ ഹോര്‍ട്ടികോര്‍പ്പിന് പച്ചക്കറി നല്‍കാന്‍ സാധിക്കാതെ വരുമെന്ന സാഹചര്യം ഉണ്ടായി. അതിനാലാണ് തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറികള്‍ വാങ്ങിയതെന്ന് വിശദീകരണ പരസ്യത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago