ഫണ്ട് അനുവദിച്ചിട്ടും പുനരധിവാസം വൈകുന്നു
കാട്ടിക്കുളം: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെഞ്ചിലുള്ള ഈശ്വരന്‍കൊല്ലി, നരിമുണ്ടക്കൊല്ലി ഗ്രാമങ്ങളിലുള്ള കുടുംബങ്ങളെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ വനത്തിനു പുറത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വൈകുന്നു. ഈ ഗ്രാമങ്ങളിലെയും കുറിച്യാട്, കൊട്ടങ്കര എന്നിവിടങ്ങളിലെയും കുടുംബങ്ങളെ കാടിനു പുറത്തേക്ക് മാറ്റുന്നതിനു 2005ല്‍ പട്ടികവര്‍ഗ വികസന വകുപ്പ് 7.4 കോടി രൂപ വനം വകുപ്പിനു അനുവദിച്ചതാണ്. കേന്ദ്ര ഫണ്ട് ലഭിക്കുന്ന മുറക്ക് തുക തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു ഇത്. ഫണ്ട് ഉപയോഗിച്ച് കൊട്ടങ്കരയിലെ കുടുംബങ്ങളെ വനത്തിനു പുറത്തേക്ക് മാറ്റിയെങ്കിലും ഈശ്വരന്‍കൊല്ലിയിലും നരിമുണ്ടക്കൊല്ലിയിലും പദ്ധതി നടപ്പായില്ല. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തുരങ്കംവയ്ക്കുന്നതാണ് പദ്ധതി നിര്‍വഹണം വൈകുന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."