HOME
DETAILS
MAL
സഊദിയിൽ വിദേശികളുടെ താമസകാലം പരിമിതപ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം
backup
July 08 2020 | 13:07 PM
ജിദ്ദ: സഊദിയിൽ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാന്‍ വിദേശികളുടെ പരമാവധി താമസകാലം രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയായി പരിമിതപ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജുംഅ നിര്‍ദേശിച്ചു.
പത്തു വർഷമായി തുടരുന്ന വിദേശികളെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനും പിന്നീട് അഞ്ചു വർഷം പൂർത്തിയായവരെ തിരിച്ചയക്കണം. ഇതോടൊപ്പം രാജ്യത്ത് നിലവിലുള്ള കഫാല (സ്പോൺസർഷിപ്പ്) സംവിധാനം ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുകിട സ്ഥാപനങ്ങളുടെ ഉടമകൾ ആ സ്ഥാപനങ്ങളിൽ നിർബന്ധമായും ജോലി ചെയ്യണമെന്ന നിയമം കൊണ്ട് വരണമെന്നും ഫഹദ് ബിൻ ജുമുഅ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."