വരയാല്‍-കാപ്പാട്ടുമല റോഡിന് ഫണ്ട്; സി.പി.എം പ്രചാരണം അപഹാസ്യമെന്ന്
മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വരയാല്‍-കാപ്പാട്ടുമല റോഡിനായി ഒ.ആര്‍ കേളു എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചെന്ന് അവകാശവാദവുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് അപഹാസ്യമാണെന്ന് തലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പി.കെ ജയലക്ഷ്മിയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ജി.ഒ 6222016 പൊതുമരാമത്ത് വകുപ്പ് പ്രകാരം 20 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനെ തുടര്‍ന്നുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിനെയാണ് സി.പി.എം സ്ഥലം എം.എല്‍.എ യായ ഒ.ആര്‍ കേളുവിന്റെ ചിത്രം ഉള്‍പ്പെടെയുള്ള ഫളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനങ്ങളെ അപഹസിക്കുന്ന വിധത്തില്‍ പ്രചരണം നടത്തുന്നത്.
മണ്ഡലത്തില്‍ യാതൊരു വികസനവുമെത്തിക്കാതെ മുന്‍ സര്‍ക്കാരിന്റെ വികസനങ്ങള്‍ തങ്ങളുടെതാണെന്നവകാശപ്പെടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഭാരവാഹികളായ ടി.കെ വിപിനചന്ദ്രന്‍, പി.വി ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."