വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ-നൃത്ത ഇനങ്ങളില്‍ ശില്‍പശാല
പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ നൃത്ത ഇനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിന് ് ദ്വിദിന ശില്‍പശാല നടത്തും. ജൂലൈ 14, 15 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ഗവ. മോയന്‍ മോഡല്‍ എല്‍.പി.സ്‌കൂളിലാണ് ശില്‍പശാല നടത്തുക.
2017-18 വര്‍ഷം റവന്യൂ ജില്ലാ കലോത്സവത്തില്‍ പങ്കെടുത്ത നിലവില്‍ എട്ട് മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ഥികള്‍ക്കാണ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അപേക്ഷ പ്രത്യേകം തയ്യാറാക്കിയ പ്രഫോമയില്‍ പൂരിപ്പിച്ച് (എം.എസ്.എക്‌സല്‍) ജൂലൈ അഞ്ചിനകം ററലുസറസ@ഴാമശഹ.രീാ ലോ തപാലിലോ നേരിട്ടോ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നല്‍കണം.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഒരു വിദ്യാര്‍ഥിക്ക് ഒരു ഇനത്തില്‍ മാത്രമേ അപേക്ഷ നല്‍കാവു.
ശില്‍പശാലയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരള സംഗീത നാടക അക്കാദമി സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്രഗത്ഭരായ നൃത്ത അധ്യാപകര്‍ ശില്‍പശാലയില്‍ പരിശീലനം നല്‍കും. എല്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും പ്രധാനധ്യാപകരും നൃത്ത വിദ്യാര്‍ഥികളെ ശില്‍പശാലയില്‍ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണം. വിശദവിവരങ്ങള്‍ക്ക് - ഫോണ്‍ - 8281165986, 0491 2505469, ററലുമഹമസസമറ.ംീൃറുൃല.ൈരീാ., വിലാസം- ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് എജുക്കേഷന്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."