HOME
DETAILS

ആശങ്കയൊഴിയാതെ മലപ്പുറം: ഇന്നു മാത്രം 46 പേര്‍ക്ക് കൊവിഡ്, ഏഴുപേര്‍ക്ക് രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ

  
backup
July 08 2020 | 13:07 PM

malappuram-covid-issue-today

മലപ്പുറം: മലപ്പുറം ജില്ലയില്‍ 46 പേര്‍ക്ക് കൂടി ഇന്ന് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 33 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. കോവിഡ് കെയര്‍ സെന്ററിലെ വളണ്ടിയറായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (47), ശസ്ത്രക്രിയക്കു മുന്നോടിയായുള്ള പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയ കാളികാവ് കൂരാട് സ്വദേശി (52), നിലമ്പൂര്‍ കവളക്കല്ല് സ്വദേശിനി (46), പരപ്പനങ്ങാടിയിലെത്തിയ നാടോടിയായ 60 വയസുകാരി, പൊന്നാനി വെള്ളേരി സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (47), പൊന്നാനി കടവനാട് സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (36), എടപ്പാള്‍ ആശുപത്രിയുമായി ബന്ധമുണ്ടായ മാറഞ്ചേരി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മാറഞ്ചേരി പനമ്പാട് സ്വദേശിനി (30) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 22 ന് കര്‍ണ്ണാടകയിലെ ചിക്ബലാപ്പൂരില്‍ നിന്നെത്തിയ വേങ്ങര കൂരിയാട് സ്വദേശി (20), ജൂലൈ ഒന്നിന് ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ ലോറി ഡ്രൈവര്‍ പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശി (40), ജൂണ്‍ 27 ന് ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണമംഗലം പടപ്പറമ്പ് സ്വദേശി (41), ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (45), തലക്കാട് സ്വദേശി (14), നന്നമ്പ്ര ചെറുമുക്ക് സ്വദേശി (39) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചാലിയാര്‍ എരഞ്ഞിമങ്ങാട് സ്വദേശിനികളായ 24 വയസുകാരി, 22 വയസുകാരി, വെട്ടം സ്വദേശിനി (28), മകള്‍ (നാല് വയസ്), ചാലിയാര്‍ അകമ്പാടം സ്വദേശിനി (മൂന്ന് വയസ്), മഞ്ചേരി പയ്യനാട് സ്വദേശി (40), എടവണ്ണ സ്വദേശി (27), ഊര്‍ങ്ങാട്ടിരി വടക്കുംമുറി സ്വദേശി (61), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മലപ്പുറം പട്ടര്‍ക്കടവ് സ്വദേശിനി (23), ജൂണ്‍ 16 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ കുമ്മിണിപ്പറമ്പ് സ്വദേശി (46), ജൂണ്‍ 16 ന് അബുദബിയില്‍ നിന്ന് കൊച്ചി വഴിയെത്തിയ പരപ്പനങ്ങാടി സ്വദേശി (35), ജൂലൈ ഏഴിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കാളികാവ് വെള്ളയൂര്‍ സ്വദേശി (46), ജൂണ്‍ ആറിന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല സ്വദേശി (നാല് വയസ്), ജൂണ്‍ 26 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ സലാമത്ത് നഗര്‍ സ്വദേശി (38), ജൂലൈ മൂന്നിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശിനി (54), വള്ളുവമ്പ്രം സ്വദേശിനി (24), എടപ്പറ്റ വെളിയഞ്ചേരി സ്വദേശി (28), ജൂണ്‍ 20 ന് റാസല്‍ഖൈമയില്‍ നിന്ന് കൊച്ചി വഴിയെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി (31), ജൂണ്‍ 15 ന് ദുബായില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശി (48), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ കണ്ണമംഗലം കരുവാങ്കല്ല് സ്വദേശി (42), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഏ.ആര്‍ നഗര്‍ കണ്ണമംഗലം സ്വദേശി (55), ജൂണ്‍ 23 ന് ഒമാനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോഡൂര്‍ ചെമ്മങ്കടവ് പഴമള്ളൂര്‍ സ്വദേശിനി (28), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി (40), ജൂലൈ രണ്ടിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുവള്ളൂര്‍ സ്വദേശി (46), ജൂലൈ നാലിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (46), ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മമ്പാട് സ്വദേശി (30), വെട്ടത്തൂര്‍ തലക്കാട് സ്വദേശി (51), തിരൂരങ്ങാടി സ്വദേശി (33), ജൂലൈ നാലിന് സൗദിയില്‍ നിന്നെത്തിയ വിളയില്‍ സ്വദേശി (49), സൗദിയില്‍ നിന്നെത്തിയവരായ മഞ്ചേരി നറുകര സ്വദേശി (59), വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി (56), ജൂണ്‍ 23 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മൂന്നിയൂര്‍ പാറക്കടവ് സ്വദേശി (28), ജൂണ്‍ 29 ന് ഡല്‍ഹിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വണ്ടൂര്‍ സ്വദേശി (24) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലിസ് 

Kerala
  •  19 days ago
No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  19 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  19 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  20 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  20 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  20 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  20 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  20 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  20 days ago