ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി സുല്‍ത്താന്‍പേട്ട കോര്‍ട്ട് റോഡ്
പാലക്കാട്: നഗരത്തിലെ ഏറെ തിരക്കുള്ള റോഡായ സുല്‍ത്താന്‍പേട്ട - കോര്‍ട്ട് റോഡില്‍ ഗതാഗതക്കുരുക്ക് പതിവായതോടെ വാഹനയാത്ര ദുരിതമാകുന്നു. സുല്‍ത്താന്‍ പേട്ട ജംഗ്ഷന്‍ മുതല്‍ ജില്ലാ ആശുപത്രിവരെ ഇടതും വലതും ഭാഗങ്ങളിലായി നിരവധി പോക്കറ്റ് റോഡുകളാണുള്ളത്. എന്നാല്‍ കവലകളായ ഹരിക്കാരത്തെരുവ്, സുദേവന്‍ റോഡ്, റോബിന്‍സണ്‍ റോഡ്, തുന്നക്കാരത്തെരുവ് റോഡ് എന്നിവിടങ്ങളില്‍ മിക്കപ്പോഴും ഗതാഗതക്കുരുക്ക് പതിവാണ്. ഹരിക്കാരത്തെരുവ് ജംഗ്ഷന്‍, സുദേവന്‍ റോഡ് എന്നിവിടങ്ങളില്‍ സിഗ്നല്‍ സംവിധാനങ്ങളുണ്ടെങ്കിലും സദാസമയവും പച്ചയും മഞ്ഞയും കത്തി ഉപയോഗശൂന്യമാണ്. എന്നാല്‍ അമ്പലവും ആശുപത്രിയുമുള്ള തുന്നക്കാരത്തെരുവ് ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം സ്ഥാപിച്ചിട്ടില്ല. ഹരിക്കാരത്തെരുവ് ജംഗ്ഷനിലാകട്ടെ ഇരുഭാഗത്തെ റോഡുകളിലും സ്‌കൂളുകളുള്ളതിനാല്‍ രാവിലെയും വൈകീട്ടും ഗതാഗതക്കുരുക്ക് പതിവാണ്. സുദേവന്‍ റോഡില്‍ മാത്രം പോലീസുകാര്‍ ഉണ്ടാകുമെങ്കിലും ചില സമയങ്ങളില്‍ ഇവരും ഗതാഗതം നിയന്ത്രിക്കാന്‍ പാടുപെടേണ്ടിവരും. ജില്ലാശുപത്രിയിക്കുമുന്‍വശത്തെ റോബിന്‍സണ്‍ റോഡിലേക്കുള്ള ജംഗ്ഷനില്‍ വാഹനങ്ങളുടെ ഗതിവിഗതികള്‍ തോന്നിയപോലെയാണ്. ഇതിനുപുറമെ ഒറ്റപ്പെട്ട പോക്കറ്റ് റോഡുകളില്‍ നിന്നും ചെറുകിട വാഹനങ്ങളുടെ കടന്നുകയറ്റം കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമാവുന്നു. സീസണുകള്‍ വരുമ്പോള്‍ ഏറെത്തിരക്കുണ്ടാകുന്നത് കോര്‍ട്ട് റോഡിലാണ്. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍പ്പെട്ട് ജനം നട്ടം തിരിയുമ്പോഴും ഭരണകൂടത്തിന് മൗനമാണ്. ജില്ലാശുപത്രി, സഹകരണ ആശുപത്രി, എന്നിവിടങ്ങളിലേക്കുള്ള ആംബുലന്‍സുകളും ചിലപ്പോള്‍ ഗതാഗതക്കുരുക്കില്‍പ്പെടാറുണ്ട്.
സുല്‍ത്താന്‍പേട്ട മുതല്‍ ജില്ലാശുപത്രിവരെയുള്ള ഭാഗത്ത് നിരവധി ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. നാല്‍ക്കവലകളും മുക്കവലകളും നിരവധിയുണ്ടായിട്ടും പലയിടത്തും ഗതാഗതക്കുരുക്ക് തീരാശാപമായി തുടരുകയാണ്. ന
സ്ഥാപിച്ച സിഗ്നല്‍ സംവിധാനങങള്‍ നോക്കുകുത്തിയാവുമ്പോഴും മറ്റിടങ്ങളില്‍ സിഗ്നല്‍ സംവിധാനം വേണമെന്നാവശ്യമുയരുകയാണ്. നഗരത്തിന്റെ പ്രധാന വാണിജ്യകേന്ദ്രവും കൂടിയായ സുല്‍ത്താന്‍പേട്ട കോര്‍ട്ട് വഴി ഗതാഗത ക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യത്തിന് കാലങ്ങളുടെ പഴക്കമാണുള്ളതെങ്കിലും ഇതിനെതിരെ ഭരണകൂടവും ബന്ധപ്പെട്ടവരും അനങ്ങാപ്പാറനയം സ്വീകരിക്കുന്നതാണ് ഇവിടുത്തെ ഗതാഗതക്കുരുക്കിന് കാരണമാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."