കുടിവെള്ള വിതരണം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി
തൃശൂര്‍: രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്കാന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
കുടിവെള്ള വിതരണം വോട്ട് നേടുന്നതിനുള്ള ഉപാധിയായി മാറുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്ന് കമ്മിഷന് വ്യക്തമാക്കി. വിവേചനമില്ലാതെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നതെന്ന് ഉറപ്പാക്കേണ്ടതാണ്.
കുടിവെള്ള വിതരണത്തിന് പിന്നില്‍ കച്ചവട താല്പര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ രാഷ്ട്രീയ പ്രവര്‍ത്തകരോ കുടിവെള്ള വിതരണത്തിന് നേതൃത്വം നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ടി.വി അനുപമ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."