പോരാട്ടവീര്യം ചോരാതെ രമ്യ ഹരിദാസ്
വടക്കാഞ്ചേരി: കശ്മലന്മാരായ എതിരാളികളുടെ ജല്പ്പനങ്ങള് കേട്ട് തളര്‍ന്ന് പോകരുതെന്ന് ഡോ.എം. ലീലാവതി. ആലത്തൂരിലെ യു.ഡി.എഫ്.സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ആവശ്യപ്പെട്ടപ്പോള്‍ അനീതിയ്ക്കും, സ്ത്രീ സുരക്ഷയടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുള്ള പോരാട്ടം തുടരുമെന്ന് രമ്യയുടെ മറുപടി. ലീലാവതിയുടെ കാലില്‍ തൊട്ട് വണങ്ങി അനുഗ്രഹം തേടിയാണ് രമ്യയുടെ ചേലക്കര നിയോജക മണ്ഡലം തല പര്യടന പരിപാടിയ്ക്ക് ഇന്നലെ കാലത്ത് തുടക്കം കുറിച്ചത്.
വടക്കാഞ്ചേരി അകമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തിയ രമ്യയും, ലീലാവതിയും തമ്മിലുള്ള കൂടികാഴ്ച . രമ്യ ജയിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് സാംസ്കാരിക പ്രവര്‍ത്തകരുടെ ആവശ്യമാണെന്നും ലീലാവതി പറഞ്ഞു.
നിര്‍ധന കുടുംബത്തില്‍ നിന്നും കടന്നു വന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയാവാന്‍ അവസരം ലഭിച്ച രമ്യക്ക് തെരഞ്ഞെടുപ്പ് ചെലവിലേക്ക് പതിനായിരം രൂപയും ഡോ. ലീലാവതി വാഗ്ദാനം ചെയ്തു. രാവിലെ സെന്റ് ഫ്രാന്‍സിസ് ഫെറോന പള്ളിയിലെത്തിയ രമ്യ ഹരിദാസിനെ പള്ളി വികാരിയും വിശ്വാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഉത്രാളിക്കാവിലും രമ്യ ഹരിദാസ് ദര്‍ശനം നടത്തി.
വിവിധ കേന്ദ്രങ്ങളിലായി എം.എല്‍.എമാരായ പി.ടി തോമസ് , അനില്‍ അക്കര , ഉത്രാളിക്കാവ് പൂരം ചീഫ് കോഡിനേറ്റര്‍ സി.എ ശങ്കരന്‍കുട്ടി, ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി. ആര്.സുരേഷ് കുമാര്‍, യു.ഡി.എഫ് നേതാക്കളായ രാജേന്ദ്രന് അരങ്ങത്ത്, പി.എം. അമീര്‍ , കെ.അജിത്കുമാര്‍, ജിജോ കുര്യന്, എ.എസ്.ഹംസ,അഡ്വ.ടി.എസ്.മായാദാസ് ,ടി.വി.സണ്ണി, വൈശാഖ് നാരായണ സ്വാമി,മനോജ് കടമ്പാട്ട്,ഹംസ നാരോത്ത്, ബുഷ്റ റഷീദ്, പ്രിന്‍സ് ചിറയത്ത് ,അഡ്വ.പി.ഐ.ലോനപ്പന് ,ടി.എ.സജിത്, സൗമ്യ മായാദാസ് എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."